Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 5:47 pm
  • 12th August, 2026
  • Broken Clouds
27.82°C26.46°C
  • Humidity: 79 %
  • Wind: 2.75 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ സാധിക്കാതെ പോയതിന്റെ വിഷമത്തിൽ മലപ്പുറം വളാഞ്ചേരി ദളിത് കോളനിയിലെ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. മാങ്കേരി കോളനിയിൽ താമസിച്ചുവരികയായിരുന്ന പത്താംക്ലാസ് വിദ്യാർത്ഥിനി ദേവികയാണ് ക്ലാസുകൾ നഷ്ടപ്പെട്ടതിൽ മനംനൊന്ത് ജീവനൊടുക്കിയത്. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ പറ്റാത്തതിന്‍റെ വിഷമം മകൾ പങ്കുവെച്ചിരുന്നതായി മാതാപിതാക്കൾ പറഞ്ഞു. ഇന്നലെ രാത്രിയാണ് കത്തിക്കരിഞ്ഞ നിലയിൽ ദേവികയുടെ മൃതദേഹം കണ്ടെത്തുന്നത്. പഠനത്തിൽ ഉന്നത നിലവാരം പുലർത്തിയിരുന്ന വിദ്യാർത്ഥിയായ ദേവിക ഓൺലൈൻ ക്ലാസ് നഷ്ടപ്പെട്ടതിൽ അസ്വസ്ഥയായിരുന്നു. കേടായ ടി വി നന്നാക്കാൻ കഴിയാതെ പോയതിലും സ്മാർട്ട് ഫോൺ ഇല്ലാത്തതിലും ഉള്ള ദുഖമാണ് കുട്ടിയെ ആത്മഹത്യയിലേക്ക് എത്തിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൂലിപ്പണിക്കാരനായ അച്ഛന് രോഗത്തെ തുടര്‍ന്ന് പണിക്കുപോകാൻ കഴിഞ്ഞിരുന്നില്ല. തനിക്ക് നന്നായി പഠിക്കാനാകുമോ എന്ന കാര്യം ദേവികയെ നാളുകളായി അലട്ടിയിരുന്നതായി മാതാപിതാക്കൾ പറഞ്ഞു. 

Readers Comment

Add a Comment