Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 4:10 am
  • 27th September, 2026
  • Scattered Clouds
23.93°C23.93°C
  • Humidity: 95 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആലപ്പുഴ അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു. കായംകുളം സ്വദേശികളായ മുഹമ്മദ് അനസ്, ജിബിൻ തങ്കച്ചൻ എന്നിവരാണ് വൈകിട്ട് ഒഴിക്കിൽപെട്ട് മരിച്ചത്. മരിച്ച യുവാക്കളടക്കം നാലുപേരാണ് പുഴയിൽ കുളിക്കാനിറങ്ങിയത്. ഹരിപ്പാട് ആഞ്ഞിലിമൂട്ടിൽ പാലത്തിനു സമീപം കുളിച്ചുകൊണ്ടിരുന്നപ്പോൾ ഇരുവരും മുങ്ങിപോകുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു. ഉടൻ തന്നെ ഇവരെ കരയ്ക്ക് കയറ്റി ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും രണ്ടുപേരും മരിച്ചിരുന്നു. മൃതദേഹങ്ങൾ ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. യുവാക്കളെ രക്ഷിക്കാൻ നാട്ടുകാർ പരമാവധി ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. 

Readers Comment

Add a Comment