Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 4:10 am
  • 27th September, 2026
  • Scattered Clouds
23.93°C23.93°C
  • Humidity: 95 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് മദ്യവിതരണം പുനരാരംഭിച്ചതോടെ മദ്യലഹരിയിലുള്ള അക്രമങ്ങളും കൊലപാതകങ്ങളും വര്‍ദ്ധിച്ചു. ചങ്ങനാശ്ശേരി തൃക്കൊടിത്താനത്ത് മകന്‍ അമ്മയെ മദ്യലഹരിയില്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. കുഞ്ഞന്നമ്മയാണ് മകന്‍ നിതിന്‍ ബാബുവിനാല്‍ കൊല്ലപ്പെട്ടത്. മദ്യപിച്ചെത്തിയ നിതിന്‍ ബാബുവിനോട് ഇതിനെച്ചൊല്ലി വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്നാണ് മകന്‍ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. മകനെ അറസ്റ്റ് ചെയ്തു. നിതിന്‍ബാബു ഗള്‍ഫിലെ ജോലി ഉപേക്ഷിച്ച് നാട്ടില്‍ നില്‍ക്കുകയായിരുന്നു.

തിരൂരില്‍ മകന്‍ അച്ഛനെ തള്ളിയിട്ട് കൊലപ്പെടുത്തി. മുത്തൂര്‍ സ്വദേശി മുഹമ്മദ് ഹാജിയാണ് മരിച്ചത്. അബൂബക്കര്‍ സിദ്ധീക്ക് എന്ന 27കാരനായ മകന്‍ മദ്യലഹരിയിലെത്തുകയും പിതാവുമായി വാക്കുതര്‍ക്കം ഉണ്ടാകുകയും ചെയ്തു. തര്‍ക്കത്തിനൊടുവില്‍ മകന്‍ മുഹമ്മദ് ഹാജിയെ തള്ളി മാറ്റുകയായിരുന്നു. തള്ളലേറ്റ് താഴെ വീണ 70കാരനായ പിതാവ് മരിക്കുകയായിരുന്നു.

തിരുവനന്തപുരം ബാലാരമപുരത്ത് മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തിനിടെ യുവാവിനെ തലയ്ക്കടിച്ചുകൊലപ്പെടുത്തി. കട്ടച്ചാല്‍ കുഴിയില്‍ ഓട്ടോഡ്രൈവറായ ശ്യാമാണ് കൊലപ്പെടുത്തിയത്. 
ഒരിടവേളയ്ക്ക് ശേഷം മദ്യവിതരണം ആരംഭിച്ചതോടെ കുറ്റകൃത്യങ്ങളും വര്‍ദ്ധിച്ചിരിക്കുകയാണ്.

Readers Comment

Add a Comment