Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കൊല്ലം അഞ്ചൽ സ്വദേശിനി ഉത്രയെ കൊലപ്പെടുത്തിയതിനു പിന്നിൽ ഇൻഷൂറൻസ് തുകയും തട്ടിയെടുക്കാനാണെന്ന് സൂചന. ഉത്രയുടെ പേരിൽ ഭീമമായ തുകയ്ക്ക് ഇൻഷൂറൻസ് എടുത്തിരുന്നതായി പോലീസിന് വിവരം ലഭിച്ചു. അതേസമയം ഇൻഷൂറൻസ് സംബന്ധിച്ച രേഖകൾ ഇതുവരെ കണ്ടെടുത്തിട്ടില്ല. ഉത്രയുടെ വീട്ടുകാരുമായി ഇക്കാര്യം പോലീസ് സംസാരിച്ചിട്ടുണ്ട്. ഉത്ര കൊല്ലപ്പെടുന്നതിന് മാസങ്ങൾക്ക് മുമ്പാണ് ഇൻഷൂറൻസ് എടുത്തെതെന്നാണ് ലഭിക്കുന്ന സൂചന. കൊലപാതകത്തിന് പിന്നിൽ സാമ്പത്തിക ലക്ഷ്യംതന്നെയാണെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനിടയിലാണ് ഇൻഷൂറൻസ് സംബന്ധിച്ച് വിവരം ലഭിച്ചത്.
വിവാഹ സമയത്ത് കിട്ടിയ 100 പവൻ സ്വർണവും ലക്ഷങ്ങളും തട്ടിയെടുത്ത് ഉത്രയെ ഒഴിവാക്കുക മാത്രമായിരുന്നില്ല സൂരജിന്‍റെ ലക്ഷ്യം. ഉത്രയുടെ മരണം പോലും പ്രയോജനപ്പെടുത്തി പണമുണ്ടാക്കാനായിരുന്നു ശ്രമം. ഇതിനാണ് ഒരു വർഷം മുമ്പ് ഉത്രയുടെ പേരിൽ സൂരജ് ഇൻഷുറൻസ് പോളിസി എടുത്തത്. പോളിസിയെടുത്ത് ഒരു വർഷം കഴിഞ്ഞ് മരണം സംഭവിച്ചാൽ നോമിനിക്ക് ഇൻഷുറൻസ് തുക ലഭിക്കും. ഈ തുകയിൽ കണ്ണുവെച്ച് കൂടിയായിരുന്നു ഉത്രയുടെ കൊലപാതകം.
കസ്റ്റഡിയിലെ ചോദ്യം ചെയ്യലിലാണ് സൂരജ് ഇത് അന്വേഷണ സംഘത്തോട് സമ്മതിച്ചത്. പോളിസി സംബന്ധിച്ച രേഖകൾ ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. സൂരജിന്‍റെ കുടുംബത്തെയും ഇതിന്റെ ഭാഗമായി ചോദ്യം ചെയ്‌തേക്കും.
ഇതിനിടെ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് തീരും. അഞ്ചു ദിവസം കൂടി കസ്റ്റഡിയിൽ വേണമെന്ന് കോടതിയിൽ പോലീസ് ആവശ്യപ്പെടും. വനംവകുപ്പും പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെടും. നാല് കേസുകൾ വനംവകുപ്പ് പ്രതികളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അതേസമയം നിലവിൽ പ്രതിപ്പട്ടികയിലുള്ള പാമ്പുപിടിത്തക്കാരൻ ചാവരുകാവ് സുരേഷ് കുമാറിനെ മാപ്പുസാക്ഷിയാക്കാനാണ് സാധ്യത. സൂരജിന് പാമ്പുകളെ കൈമാറിയ സുരേഷിന്റെ പേരിൽ കൊലപാതകത്തിനുള്ള ആയുധം നൽകിയെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
27.82°C








