Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:11 am
  • 28th June, 2026
  • Clear Sky
23.58°C23.58°C
  • Humidity: 97 %
  • Wind: 0.66 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മാനന്തവാടി കാരയ്ക്കാമല മഠത്തിന് സമീപമുള്ള സെന്റ് മേരീസ് പള്ളി വികാരിയും മഠം മദർ സുപ്പീരിയർ ലിജി മരിയയും തമ്മിലുള്ള വഴിവിട്ട ബന്ധം തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. പള്ളിമേടയിലെ അടുക്കളയിൽ വെച്ച് ഇരുവരും ബന്ധത്തിലേർപ്പെടുന്നത് നേരിൽ കണ്ടു എന്ന സിസ്റ്റർ ലൂസി കളപ്പുരയുടെ വെളിപ്പെടുത്തൽ കഴിഞ്ഞ ദിവസം വിവാദമായിരുന്നു. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ലൂസി കളപ്പുരയുടെ മൊഴി സാധൂകരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. വ്യക്തമായ സിസിടിവി ദൃശ്യങ്ങൾ കൂടി പുറത്തായതോടെ ഫാദർ കോട്ടയ്ക്കലിനെ പ്രദേശവാസികളായ ചെറുപ്പക്കാർ പഞ്ഞിക്കിടുകയായിരുന്നു. വൈദികനും മദർ സുപ്പീരിയറും അടുക്കളയിലേക്ക് നടന്നു പോകുന്നത് ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. സംഭവം സിസ്റ്റർ ലൂസി കളപ്പുര കണ്ടെന്ന് മനസിലാക്കിയ സ്റ്റീഫൻ കോട്ടയ്ക്കൽ സിസ്റ്ററിനെ  ഓടിക്കുന്നതും ദൃശ്യങ്ങളിൽ നിന്നും സ്പഷ്ടം. കത്തോലിക്കാ സഭയ്ക്കും ആഗോള ക്രൈസ്തവ സമൂഹത്തിനും കളങ്കമായ വൈദികനും കന്യാസ്ത്രീയ്ക്കുമെതിരെ കർശന നടപടിയെടുക്കണമെന്നും ഇല്ലെങ്കിൽ വൻ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നും പ്രദേശവാസികൾ അറിയിച്ചു

Readers Comment

Add a Comment