Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:42 am
  • 27th September, 2026
  • Scattered Clouds
24.11°C24.11°C
  • Humidity: 95 %
  • Wind: 0.77 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,fir,telangana,tube well,medak,i2inews

തെലങ്കാനയിലെ മേഡക്കില്‍ മൂന്ന് വയസുകാരന്‍ ഉപേക്ഷിക്കപ്പെട്ട കുഴല്‍ക്കിണറില്‍ വീണു. ഇതോടെ കുട്ടിയെ പുറത്തെടുക്കാനുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മേഡക് കലക്ടര്‍ എം ധര്‍മ്മറെഡ്ഡി, എസ് പി ചന്ദന ദീപ്തി, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം. കഴിഞ്ഞ ദിവസം വൈകിട്ടാണ് സായ് വര്‍ദ്ധന്‍ എന്ന മൂന്ന് വയസുകാരൻ  120 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണത്. കുട്ടിക്ക് ഓക്‌സിജന്‍ ലഭ്യാമാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഒപ്പം കുട്ടിയെ പുറത്തെത്തിക്കാന്‍ സമാന്തര കിണര്‍ കുഴിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. കുട്ടി കിണറ്റില്‍ വീണ ഉടന്‍ തന്നെ അമ്മ സാരി കിണറ്റിലേക്ക് താഴ്ത്തിക്കൊടുത്തെങ്കിലും ആഴത്തിലേക്ക് പോയതിനാല്‍ കുട്ടിക്ക് സാരിയില്‍ പിടിക്കാന്‍ കഴിഞ്ഞില്ല. അതേസമയം കുഴല്‍ക്കിണറിനകത്ത് നിന്ന് കുട്ടിയുടെ നേര്‍ത്ത കരച്ചില്‍ കേള്‍ക്കാന്‍ സാധിച്ചെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.

Readers Comment

Add a Comment