Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:12 am
  • 28th June, 2026
  • Clear Sky
23.58°C23.58°C
  • Humidity: 97 %
  • Wind: 0.66 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തൃശൂർ നഗരത്തിന്റെ തിരക്കേറിയ പ്രദേശത്ത് കഞ്ചാവ് ചെടി കണ്ടെത്തി എക്സൈസ് വകുപ്പ്. നഗരമധ്യത്തിൽ ശക്തന്‍ ബസ് സ്റ്റാന്‍റ് പരിസരത്ത് നിന്നാണ് കഞ്ചാവ് ചെടി കണ്ടെടുത്തത്. വളരെ കൂടിയ ഇനം ലഹരി നൽകുന്ന ചടയൻ വിഭാഗത്തിലുള്ള ചെടിയാണ് ഇതെന്ന് എക്സൈസ് എത്തി സ്ഥിരീകരിച്ചു. ചെടി പരിപാലിച്ചുവന്നിരുന്ന ആളെക്കുറിച്ച് നാട്ടുകാർ പൊലീസിന് സൂചന നൽകിയെന്നാണ് റിപ്പോർട്ട്. സിസി ടിവി ദൃശ്യങ്ങൾ കൂടി ഒത്ത് നോക്കിയതിന് ശേഷം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യും. നഗരമധ്യത്തിൽ കഞ്ചാവ് ചെടി വളരുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് എത്തി പരിശോധനകൾ നടത്തിയത്. ഒന്നര അടി ഉയരമുള്ള കഞ്ചാവ് ചെടിക്ക് പൂർണ്ണ വളർച്ചയെത്താന്‍ നാലര അടി കൂടി വളരണമെന്നാണ് എക്സൈസ് കണ്ടെത്തിയത്. 

Readers Comment

Add a Comment