Forecast Weather using OpenWeatherMap with PHP

Kerala

  • Friday 12:33 am
  • 26th April, 2024
  • Overcast Clouds
28.82°C28.82°C
  • Humidity: 94 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,fir,uthra murder,snake bite,i2inews

കൊല്ലം അഞ്ചലിൽ പാമ്പ് കടിയേറ്റ് മരണപ്പെട്ട ഉത്ര കൊലക്കേസിലെ മുഖ്യപ്രതി സൂരജിനെ സ്വന്തം വീടായ അടൂർ പറക്കോട്ടുള്ള വീട്ടിൽ എത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തും. സൂരജ്  അന്വേഷണസംഘത്തിന്റെ പിടിയിലാകുന്ന ദിവസം തങ്ങിയിരുന്ന വീട്ടിലെ അംഗങ്ങൾ ഉൾപ്പടെയുള്ളവരെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം . ഉത്ര വധക്കേസുമായി ബന്ധപ്പെട്ട്  വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റിനുള്ള സാധ്യതയുണ്ട് . അതേസമയം ഉത്രയുടെ ആന്തരിക അവയവങ്ങൾ രാസപരിശോധനക്കായി അയച്ചു. കഴിഞ്ഞ ദിവസം ഉത്ര മരിച്ചത് പാമ്പ്  കടിയേറ്റു തന്നെയാണെന്നായിരുന്നു പോസ്റ്റ് മോർട്ടം റിപ്പോർട്ട് . വിഷാംശം നാഡിവ്യൂഹത്തിനെ ബാധിച്ചു എന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഉത്രയുടെ ഇടത് കൈയ്യിൽ രണ്ട് പ്രാവശ്യം പാമ്പ് കടിച്ചതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിലാണ് ഉത്രയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തത്. പാമ്പ് കടിയേറ്റാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടും വ്യക്തമാക്കിയതോടെ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ ശാസ്ത്രിയ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭ്യമായി. ഉത്രയെ കടിച്ചു എന്ന് സംശയിക്കുന്ന പാമ്പിന്റെ മാംസം വിഷപ്പല്ലുകൾ ഉൾപ്പടെയുള്ള അവശിഷ്ടങ്ങൾ രാജിവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ രാസ പരിശോധനക്കായി അയച്ചിട്ടുണ്ട് .

Readers Comment

Add a Comment