Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 12:20 am
  • 14th May, 2026
  • Overcast Clouds
27.82°C27.82°C
  • Humidity: 89 %
  • Wind: 0.57 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഏതു സേനയുടെയും കരുത്ത് അതിന്റെ അച്ചടക്കമാണ്. പോലീസ് വികാരവിവശന്മാരുടെയും മൃദുലമാനസരുടെയും സംഘമായാലോ? ഹെല്‍മറ്റ് വയ്ക്കാത്തതിന് റോഡില്‍ തടഞ്ഞുനിര്‍ത്തിയ യുവതിയായ വീട്ടമ്മയോട്, പിഴ അടയ്ക്കാതിരിക്കാനും കേസ് ഒഴിവാക്കാനും മുല്ലപ്പൂ ചൂടി ഔദ്യോഗിക ക്വാര്‍ട്ടേഴ്സിലെത്താന്‍ നിര്‍ദ്ദേശിച്ച വര്‍ക്കല അയിരൂര്‍ സി.ഐ രാജ്കുമാറിനെപ്പോലെയുള്ളവര്‍ ഇല്ലാതാക്കുന്നത് സംസ്ഥാന പോലീസിന്റെ അന്തസും അച്ചടക്കവുമാണ്.

യുവതിയുടെ മൊബൈല്‍ നമ്പര്‍ ചോദിച്ചുവാങ്ങി, ഫോണില്‍ ശൃംഗാരഭാഷണം തുടങ്ങിയ എസ്.ഐയെക്കുറിച്ച് യുവതി ദക്ഷിണമേഖലാ ഐ.ജി ഹര്‍ഷിത അട്ടല്ലൂരിക്ക് പരാതി നല്‍കിയതോടെയാണ് നാണക്കേട് പുറത്തായത്. സി.ഐ സസ്‌പെന്‍ഷനിലായി. ഉദ്യോഗസ്ഥ പദവിയിലിരിക്കുന്നത് ഞരമ്പുരോഗികളാകുമ്പോള്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നിയമപരിരക്ഷ ലഭിക്കേണ്ട ജനം പോലീസില്‍ നിന്ന് എന്തു പ്രതീക്ഷിക്കണം?

സി.ഐ രാജ്കുമാറിന്റെ ശൃംഗാര സംഭാഷണം പുറത്തുവിടണമെന്ന് ഞങ്ങള്‍ ഉദ്ദേശിച്ചതല്ല. പക്ഷേ, ഇപ്പോള്‍ ഈ ശബ്ദരേഖ വായനക്കാര്‍ക്കും പ്രേക്ഷകര്‍ക്കും മുന്നില്‍ വയ്ക്കുന്നത്, എല്ലാവര്‍ക്കും ഇതൊരു പാഠമാകട്ടെയെന്ന സദുദ്ദേശ്യത്തോടെയാണ്. മൃദുഭാവേ... ദൃഢ കൃത്യേ... എന്നതാണ് സംസ്ഥാന പോലീസിന്റെ മോട്ടോ. ജനങ്ങളോട് മാന്യമായും മൃദുവായും പെരുമാറണമെന്ന അടിസ്ഥാവചനം തെറ്റിദ്ധരിച്ചിട്ടാണോ, സി.ഐ രാജ്കുമാര്‍ യുവതിയായ വീട്ടമ്മയ്ക്കു മുന്നില്‍ വികാരലോലനായതെന്ന് അറിഞ്ഞുകൂടാ!

അങ്ങനെയെങ്കില്‍ യഥാര്‍ത്ഥ അര്‍ത്ഥം അയാളെ മനസ്സിലാക്കിക്കൊടുക്കേണ്ട ഉത്തരവാദിത്വം ആഭ്യന്തര വകുപ്പിനും സര്‍ക്കാരിനുമുണ്ട്. ഞരമ്പുരോഗികളെയും അഴിമതിക്കാരെയും പ്രലോഭനങ്ങള്‍ക്കു വഴങ്ങി നിയമങ്ങളോട് കണ്ണടയ്ക്കുന്നവരെയും സര്‍വീസില്‍ നിന്നുതന്നെ തൂത്തെറിഞ്ഞെങ്കിലേ പോലീസ് സേനയ്ക്ക് അതിന്റെ അന്തസ്സ് വീണ്ടെടുക്കാനാകൂ. ഈ ആമുഖത്തോടെ, സി.ഐ രാജ്കുമാറിന്റെ ശൃംഗാര സംഭാഷണത്തിന്റെ ശബ്ദരേഖ ഞങ്ങള്‍ പുറത്തുവിടുന്നു.

https://www.youtube.com/embed/rKxVsSkbr9w

Readers Comment

Add a Comment