Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 4:09 am
  • 27th September, 2026
  • Scattered Clouds
23.93°C23.93°C
  • Humidity: 95 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സർക്കാർ പാർപ്പിച്ച ക്വാറന്‍റീന്‍ കേന്ദ്രത്തിൽ നിന്നും പുറത്തിറങ്ങിയ പെൺകുട്ടിയെ കേന്ദ്രത്തിന് തൊട്ടടുത്തുള്ള വയലിൽ വെച്ച് ആറ് പേർ ചേർന്ന് ബലാത്സംഘം ചെയ്തതായി പരാതി. പട്നയിലാണ് സംഭവം. ദാവത്ത് സ്വദേശികളായ സുരേഷ് യാദവ്,  ചഞ്ചല്‍ യാദവ് എന്നിവർ കേസുമായി ബന്ധപ്പെട്ട് പിടിയിലായി. വയലിൽ പ്രാഥമിക കൃത്യം നിർവഹിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ ഇരുവരും ചേർന്ന് ക്രൂരമായി ബലാത്സംഘം ചെയ്തുവെന്നാണ് 18 വയസുകാരിയായ പെൺകുട്ടിയുടെ മൊഴി. പെൺകുട്ടി നടന്ന സംഭവങ്ങളെല്ലാം വീട്ടിൽ പറഞ്ഞതിനെത്തുടർന്ന് വീട്ടുകാരെത്തി ക്വാറന്റൈൻ കേന്ദ്രത്തിൽ പ്രതിഷേധിക്കുകയായിരുന്നു. സംഭവം പരസ്യമായതോടെ പെൺകുട്ടിയ്ക്ക് പിന്തുണയുമായി ഒട്ടനേകം നാട്ടുകാർ രംഗത്തെത്തി. പിടിയിലായ രണ്ട് പേർ ആദ്യം പെൺകുട്ടിയെ ബലാത്സംഘം ചെയ്ത ശേഷം സംഭവസ്ഥലത്തേക്ക് 4 സുഹൃത്തുക്കളെക്കൂടി വിളിച്ച് വരുത്തുകയായിരുന്നു. ഇവർക്ക് വേണ്ടിയും പോലീസ് അന്വേഷിച്ചുവരികയാണ്. പോലീസ് ഈ കേസ് ഒതുക്കിത്തീർക്കാനാണ് ആദ്യം ശ്രമിച്ചതെന്നും പിന്നീട് പ്രതിഷേധം ശക്തമായപ്പോഴാണ് അറസ്റ്റ് ഉൾപ്പടെയുള്ള നടപടികൾ നടന്നതെന്നുമാണ് പെൺകുട്ടിയുടെ മാതാപിതാക്കളുടെ പ്രതികരണം. 

Readers Comment

Add a Comment