Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കൊല്ലം അഞ്ചലിൽ യുവതി പാമ്പു കടിയേറ്റു മരിച്ച സംഭവത്തിൽ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. മരിച്ച ഉത്ര എന്ന യുവതിയുടെ മുറിയിൽ പാമ്പിനെ കൊണ്ടിട്ടതാണെന്ന് വ്യക്തമാകുന്ന നിർണായക തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന. സംഭവത്തിൽ ഉടൻ അറസ്റ്റ് ഉണ്ടായേക്കുമെന്നുമുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട് .
മരിച്ച അഞ്ചൽ ഏറം വെള്ളശ്ശേരി വീട്ടിൽ ഉത്രയുടെ ( 25 ) വീട്ടിൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എ.അശോകനും സംഘവും കഴിഞ്ഞദിവസം തെളിവെടുപ്പ് നടത്തിയിരുന്നു . ഉത്രയുടെ അടുത്ത ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തുകയും സ്ഥല പരിശോധന നടത്തുകയും ചെയ്തു . എ.സിയുള്ള മുറിയുടെ ജനാല തുറന്ന് കിടന്നപ്പോൾ അതുവഴി പാമ്പ് അകത്ത് കയറിയതാകാമെന്നാണ് ഭർത്താവ് സൂരജ് അഞ്ചൽ പൊലീസിന് നേരത്തെ നൽകിയ മൊഴി. എന്നാൽ ഈ ജനാലയ്ക്കരികിലാണ് സൂരജ് അന്നേ ദിവസം രാത്രി കിടന്നത് . തുറന്നിട്ട ജനാലയുടെ ഭാഗത്താണ് സൂരജിന്റെ തലഭാഗം വരേണ്ടത് . ഇതേ മുറിയിൽ മറുവശത്തായി മറ്റൊരു കട്ടിലിലാണ് ഉത്ര കിടന്നത് . ആ നിലയിൽ പാമ്പ് മുറിയ്ക്കുള്ളിൽ കടന്നാൽ സൂരജിന്റെ ശരീരത്തിലൂടെ ഇഴഞ്ഞ് തറയിൽ ഇറങ്ങി അടുത്ത കട്ടിലിൽ കടന്നുവേണം ഉത്രയെ കടിയ്ക്കാൻ എന്നുള്ളതാണ് അന്വേഷണസംഘം വിലയിരുത്തുന്നത് . അതുകൊണ്ടുതന്നെ അതിനുള്ള സാദ്ധ്യത വളരെ വിരളമാണെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
അതേസമയം ഉത്രയുടെ മാതാപിതാക്കൾ റൂറൽ എസ്.പി ഹരിശങ്കറിന് പരാതി നൽകിയ ശേഷം, തന്നെ മനഃപൂർവം ആക്ഷേപിക്കുന്നതും ഉത്രയുടെ സഹോദരന് മരണത്തിൽ പങ്കുണ്ടെന്നും കാട്ടി സൂരജ് എസ്.പിയ്ക്ക് പരാതി നൽകിയിരുന്നു. അടൂരിലെ ഭർതൃഗൃഹത്തിൽ ഉത്ര താമസിച്ചുവന്നപ്പോൾ രണ്ട് തവണ അവിടെ മുറിയിൽ പാമ്പിനെ കണ്ടിരുന്നു . ഒരുതവണ ഉത്രയ്ക്ക് കടിയേൽക്കുകയും ചെയ്തു . പാമ്പ് കടിച്ചെന്ന് പറഞ്ഞപ്പോഴും മൂന്ന് മണിക്കൂർ വരെ ആശുപത്രിയിൽ കൊണ്ടുപോകാൻ അന്ന് സൂരജ് തയ്യാറായതുമില്ലെന്ന ആരോപണവും നിലനിൽക്കുന്നുണ്ട് . എന്നാലിപ്പോൾ പാമ്പ് കടിയേറ്റ് ഉത്ര മരിച്ചതോടെ സൂരജിന്റെ പെരുമാറ്റത്തിലും വലിയ മാറ്റങ്ങൾ ഉണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.
പോലീസ് പരിശോധനയിൽ കണ്ടെത്തിയ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ ഉത്രയുടെ മരണം കൊലപാതകമാണെന്നാണ് തെളിയുന്നത്. അതുകൊണ്ടുതന്നെ ഉടൻ പ്രതിയെ അറസ്റ്റ് ചെയ്യുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത് . അതിനിടെ സൂരജിനെതിരെ വലിയ രീതിയിലുള്ള ആരോപണങ്ങളാണ് ഉയരുന്നത്. സാധാരണ കുടുംബാംഗമായ സൂരജ് ഉത്രയുമായി വിവാഹത്തിന് തയ്യാറായത് സ്വത്ത് മോഹിച്ചാണെന്നും, 98 പവന്റെ ആഭരണങ്ങൾ ഉത്രയ്ക്ക് വിവാഹത്തിന് നൽകുകയും പിന്നാലെ പണവും കാറും നൽകിയിരുന്നതായി ബന്ധുക്കൾ അറിയിച്ചു. ഈ ആരോപണങ്ങളും സംശയങ്ങളും റൂറൽ എസ്.പിയുമായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ വിലയിരുത്തിയതായാണ് ലഭിക്കുന്ന വിവരം.
27.82°C








