Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:15 am
  • 28th June, 2026
  • Clear Sky
23.58°C23.58°C
  • Humidity: 97 %
  • Wind: 0.66 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പതിനൊന്ന് മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ ഷോളിൽ കെട്ടിത്തൂക്കി മറ്റേ അറ്റത്ത് സ്വയം തൂങ്ങിയ 'അമ്മ മരിച്ചു. പിഞ്ചുകുഞ്ഞ് അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. തിരുവനന്തപുരം വെഞ്ഞാറമൂട് വേങ്കമലയിൽ വാടകയ്ക്ക് താമസിച്ചിരുന്ന നേപ്പാൾ സ്വദേശി സുനിത എന്ന യുവതിയാണ് മരിച്ചത്. ഇവർക്ക് 25 വയസായിരുന്നു. ഭർത്താവ് സഞ്ജയ്‌യോടൊപ്പമാണ് സുനിത കേരളത്തിലെത്തിയത്. ഇവർ ദീർഘകാലമായി വേങ്ങമലയിൽ താമസിച്ച് വരികയായിരുന്നു. സുനിതയ്ക്ക് മനസികാസ്വാസ്ഥ്യങ്ങൾ ഉണ്ടാകാറുണ്ടെന്ന് നാട്ടുകാർ പോലീസിനോട് സൂചിപ്പിച്ചു. അപകടം നടക്കുന്ന സമയത്ത് സഞ്ജയ് വീട്ടിലുണ്ടായിരുന്നില്ല. ഇയാൾ തിരിച്ചെത്തിയപ്പോഴേക്കും നാട്ടുകാർ കുഞ്ഞിനെ രക്ഷിച്ചിരുന്നു. എന്നാൽ സുനിത തൽക്ഷണം മരണമടയുകയായിരുന്നു. ഒരു കസേരയിൽ കാലുറപ്പിച്ച് നിന്നുകൊണ്ടാണ് കുഞ്ഞ് രക്ഷപ്പെട്ടതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.  

Readers Comment

Add a Comment