Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:42 am
  • 27th September, 2026
  • Scattered Clouds
24.11°C24.11°C
  • Humidity: 95 %
  • Wind: 0.77 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പി എസ് സി  പരീക്ഷയ്ക്കെത്തിയ എസ്‌എഫ്‌ഐ നേതാവിന്റെ തലയടിച്ച്‌ പൊട്ടിച്ചു . പേരൂർക്കട ലോ അക്കാഡമി ലോ കോളേജിൽ എബിവിപി പ്രവർത്തകർ എസ്‌എഫ്‌ഐ നേതാവിന്റെ തലയടിച്ച്‌ പൊട്ടിച്ചു. എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗവും ആറ്റിങ്ങൽ ഏര്യാ പ്രസിഡന്റുമായ വിഷ്ണു രാജിനെയാണ്‌ ആക്രമിച്ചത്‌. അക്കാദമിയിലെ രണ്ടാംവർഷ വിദ്യാർഥിയാണ്‌  വിഷ്ണു രാജ്‌. എ ബി വി പി നേതാവ് നന്ദഭാർഗവന്റെ നേതൃത്വത്തിൽ രണ്ടാം വർഷ വിദ്യാർഥികളായ കൃഷ്ണനുണ്ണി, ദേവദത്ത്, നാലാം വർഷ വിദ്യാർഥികളായ ശേഖർ, വ്യാസ് എന്നിവർ ചേർന്നാണ് അക്രമിച്ചത്‌. പഠനം പൂർത്തിയാക്കിയ വിഷ്ണുരാജ് തിങ്കളാഴ്‌ച പകൽ 1.30ന്‌ പരീക്ഷ എഴുതുന്നതിന്‌ എത്തിയപ്പോഴായിരുന്നു അക്രമം. തലയ്ക്കും കൈയ്‌ക്കും ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ  ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നന്ദഭാർഗവന്റെ നേതൃത്വത്തിൽ മുൻപും എസ് എഫ് ഐ പ്രവർത്തകരെ അക്രമിച്ചിട്ടുണ്ട്‌. പേരൂർക്കട പൊലീസ് കേസെടുത്തു.

Readers Comment

Add a Comment