Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 12:20 am
  • 14th May, 2026
  • Overcast Clouds
27.82°C27.82°C
  • Humidity: 89 %
  • Wind: 0.57 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലൈംഗിക  അതിക്രമ കേസിൽ തനിക്കെതിരായ ആരോപണങ്ങൾ റദ്ദാക്കണമെന്നു ആവശ്യപ്പെട്ടു തെഹെല്ക സ്ഥാപകൻ തരുൺ തേജ്‌പാൽ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി .കേസിൽ ആറ് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാനും  ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് ഗോവ കോടതിയോട് നിർദേശിച്ചു .തെഹെല്കയിൽ തരുൺ തേജ്പാലിന്റെ സഹപ്രവർത്തകയായ യുവതിയാണ് ഹർജിക്കാരി .

2013 ൽ ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ തന്നെ ലിഫ്റ്റിനുള്ളതിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ആരോപണം.എന്നാൽ ആരോപണം തേജ്‌പാൽ തള്ളി.ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടർന്ന് 2013 നവംബർ 30 നാണ് തേജ്പാലിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.2014 മെയ് മുതൽ തേജ്‌പാൽ  ജാമ്യത്തിലിറങ്ങി.

Readers Comment

Add a Comment