Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
രാജ്യത്ത് കോവിഡിന്റെ പശ്ചാത്തലത്തിൽ സുരക്ഷാഉപകരണങ്ങൾ കയറ്റി അയയ്ക്കുന്നതിന്റെ മറവിൽ മയക്കുമരുന്നുവ്യാപാരം വർധിക്കാൻ സാധ്യതയുള്ളതിനാൽ
മുന്നറിയിപ്പുമായി സിബിഐ. ഇന്റർപോൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സിബിഐയുടെ മുന്നറിയിപ്പ്.ഇതേതുടർന്ന് പോലീസിനും സുരക്ഷാഏജൻസിക്കും സിബിഐ നിർദേശം നൽകി. കോവിഡിനെ പ്രതിരോധിക്കാനുള്ള സുരക്ഷാഉപകരണങ്ങൾ വൻതോതിൽ കയറ്റി അയയ്ക്കുന്ന സാഹചര്യം മുതലെടുത്താണ് മയക്കുമരുന്നുവ്യാപാരം വർധിക്കുന്ന സാഹചര്യമുണ്ടായിരിക്കുന്നതെന്ന് സിബിഐ അറിയിച്ചു.അതിനിടെ, 194 രാജ്യങ്ങളിലെ അന്വേഷണ ഏജൻസികൾക്ക് ഇന്റർപോൾ പർപിൾ നോട്ടീസ് അയച്ചു. പ്രധാന വ്യാപാരികൾ, അവരുടെ പ്രവർത്തനരീതി, നീക്കങ്ങൾ, സങ്കേതങ്ങൾ, കടത്താനിടയുള്ള മരുന്നുകൾ തുടങ്ങിയ വിവരങ്ങൾ ഉൾക്കൊള്ളുന്നതാണ് ഇന്റർപോളിന്റെ പർപിൾ നോട്ടീസ്.
അതേസമയം, മയക്കുമരുന്നുവ്യാപാരം നിയന്ത്രിക്കുന്നതിനായി ഇന്റർപോളുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് സിബിഐ അറിയിച്ചു. ഇവർക്കെതിരെ അടിയന്തരനടപടി സ്വീകരിക്കാനും മയക്കുമരുന്ന് കച്ചവടക്കാരുടെ നിയമവിരുദ്ധപ്രവർത്തനത്തെ കുറിച്ച് എല്ലാ രാജ്യങ്ങളിലേയും പോലീസ് ഏജൻസികൾക്ക് മുന്നറിയിപ്പ് നൽകാൻ ഇന്റപോളിന്റെ എല്ലാ ലെയ്സൺ ഉദ്യോഗസ്ഥരോടും സിബിഐ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
36.68°C








