Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 12:22 am
  • 14th May, 2026
  • Overcast Clouds
27.82°C27.82°C
  • Humidity: 89 %
  • Wind: 0.57 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിരുവല്ല പാലിയേക്കര ബസേലിയന്‍ മഠത്തിലെ കന്യാസ്ത്രീ വിദ്യാര്‍ത്ഥിനി ദിവ്യ പി ജോൺ കിണറ്റിൽ വീണ് മരിച്ച കേസ് ഇനി ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ പരാതിയിലാണ് ഉത്തരവ്. മരണത്തിൽ അസ്വാഭാവികതയുണ്ടോ എന്നന്വേഷിക്കാനുള്ള ഡിജിപിയുടെ ഉത്തരവ് പ്രകാരമായിരിക്കും ക്രൈം ബ്രാഞ്ച് പ്രവർത്തനമാരംഭിക്കുക. കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. മഠത്തിൽ അഞ്ച് വർഷമായി താമസിച്ച് പഠിച്ചുവരികയായിരുന്ന ദിവ്യയെ ഇക്കഴിഞ്ഞ ഏഴാം തിയതി രാവിലെ കിണറ്റിനുള്ളിൽ കണ്ടെത്തുകയായിരുന്നു. ദിവ്യ കൈകാലിട്ടടിക്കുന്നതായി കണ്ടെന്ന് മഠത്തിലെ ചില അന്തേവാസികൾ മൊഴി നൽകിയിരുന്നു. ഫയർഫോഴ്‌സെത്തി പെൺകുട്ടിയെ പുറത്തെത്തിച്ച് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാൻ ആയിരുന്നില്ല. കാല്‍ വഴുതി വീണതോ, ആത്മഹത്യയോ ആവാമെന്നാണ് പ്രാഥമിക നിഗമനം. മഠത്തിൽ ശാരീരിക മാനസിക പീഡനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് കോൺവെന്റ് അധികൃതർ പോലീസിനെ അറിയിച്ചിരുന്നു. 

Readers Comment

Add a Comment