Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 5:51 pm
  • 12th August, 2026
  • Broken Clouds
27.82°C26.46°C
  • Humidity: 79 %
  • Wind: 2.75 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വീട്ടമ്മയുടെ അശ്ലീല ദൃശ്യങ്ങൾ പകർത്തി പീഡിപ്പിച്ച സംഭവത്തിൽ പ്രതി പോലീസിൽ കീഴടങ്ങി. പാലക്കാട് ചിതലി സ്വദേശി അബ്ദുൽ ലത്തീഫാണ് കുഴൽമന്ദം പോലീസിന് മുന്നിൽ കീഴടങ്ങിയത്. വീട്ടമ്മയുടെ മക്കളെ നടുറോട്ടിൽ വെച്ച് മർദ്ദിച്ചതിനും  ലത്തീഫിനെതിരെ പോക്സോ വകുപ്പ് ചുമത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

2016ലാണ് കേസിനാസ്പദമായ സംഭവം. വീട്ടമ്മയുടെ അശ്ലീല ദൃശ്യങ്ങൾ പകർത്തുകയും തുടർന്ന് യുവതിയെ മാനസികമായും ശാരീരികമായും ഇയാൾ പീഡിപ്പിച്ചു. 2018 ജനുവരി 22 ന് യുവതി അബ്ദുൽ ലത്തീഫിനെതിരെ ജില്ല പോലീസ് മേധാവിക്ക് പരാതി നൽകി. ഇതേതുടർന്ന് പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് യുവതിയെ കൊലപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നൽകി. കൂടാതെ ഇവരുടെ പത്താം ക്ലാസിലും, ആറാം ക്ലാസിലും പഠിക്കുന്ന പെൺമക്കളെ നടുറോഡിൽ വെച്ച് അസഭ്യം പറയുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു. ലത്തീഫിനായി പോലീസ് തിരച്ചില്‍ ആരംഭിച്ചതോടെ പ്രതി ഗൾഫിലേക്ക് മുങ്ങുകയായിരുന്നു. പിന്നീട് ഇയാൾക്കായി കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലും ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.


രണ്ട് വർഷം ഗൾഫിൽ ഒളിവിലായിരുന്ന ചിതലി സ്വദേശി അബ്ദുൽ ലത്തീഫ് മാസങ്ങൾക്ക് മുൻപ് നേപ്പാൾ മാർഗം കേരളത്തിലേക്കെത്തുകയായിരുന്നു. തുടർന്ന് ഇയാൾ ഹൈക്കോടതിയിൽ മൂൻകൂർ ജാമ്യാപേക്ഷ നൽകിയെങ്കിലും ജാമ്യം ലഭിച്ചില്ല. പിടിക്കപ്പെടുമെന്ന് കണ്ടതോടെ ഇയാൾ കുഴൽമന്ദം പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തുകയായിരുന്നു

Readers Comment

Add a Comment