Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 4:11 am
  • 27th September, 2026
  • Scattered Clouds
23.93°C23.93°C
  • Humidity: 95 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛൻ അറസ്റ്റിൽ. എടവണ്ണയിലാണ് സംഭവം നടന്നത്. അമ്പലവയലിൽ ഭാര്യയും രണ്ട് മക്കളുമുള്ള പ്രതി  കഴിഞ്ഞ നാല് വർഷമായി എടവണ്ണയിൽ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്ത് താമസിച്ചു വരികയാണ്. രണ്ടാം ഭാര്യയുടെ ആദ്യ വിവാഹത്തിലെ പെൺകുട്ടിയെയാണ് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചത്. പന്ത്രണ്ട് വയസുള്ള പെൺകുട്ടിയായതിനാൽ ഇയാൾക്കെതിരെ പോക്സോ വകുപ്പ് ചുമത്തിയിട്ടുണ്ട്.  കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എടവണ്ണ സ്റ്റേഷൻ ഇൻസ്‌പെക്ടർ എം ബി സിബിൻ, സബ് ഇൻസ്‌പെക്ടർ വി വിജയരാജൻ, എഎസ്‌ഐ സുരേഷ്‌കുമാർ, സിപിഒമാരായ പി മോഹിനി, സുഭാഷ്, കെ ടി ശ്രീജിത്ത് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Readers Comment

Add a Comment