Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:43 am
  • 27th September, 2026
  • Scattered Clouds
24.11°C24.11°C
  • Humidity: 95 %
  • Wind: 0.77 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കഴക്കൂട്ടം: ശ്രീകാര്യത്ത് പതിനാറു പവൻ സ്വർണ്ണം കവർന്ന കേസിൽ വീട്ടുവേലക്കാരി അറസ്റ്റിലായി.
 ചിറയിൻകീഴ്, അഴൂർ, ചിലമ്പിൽ, കിഴുവിലം, പറയത്തു കോണം, ലക്ഷം വീട്ടിൽ, കോണത്തു പുത്തൻ വീട്ടിൽ പ്രസന്ന (45) യാണ് അറസ്റ്റിലായത്. ശ്രീകാര്യം ജംങ്ഷനു സമീപം  ചെറുവയ്ക്കൽ, തുഷാരം വീട്ടിൽ വർക്കി ജോണിന്റെ മകൻ റോണി.വി.ജോണിന്റെ പരാതി പ്രകാരമുള്ള അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്. റോണി.വി.ജോണിന്റെ വീട്ടിലെ വേലക്കാരിയാണ് പ്രസന്ന. പ്രതി വീടിന്റെ ഒന്നാം നിലയിലെ ബെഡ്റൂമിലെ അലമാരയിൽ ലോക്കറിൽ ബോക്സുകളിലായി സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങളാണ് കവർന്നത്. 4 ലക്ഷം രൂപ വില വരുന്ന 16 പവൻ സ്വർണ്ണാഭരണങ്ങളാണ് പ്രതി കവർന്നതെന്നു പരാതിയിൽ പറയുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായും എന്നാൽ ആഭരണങ്ങൾ കണ്ടെടുത്തിട്ടില്ലെന്നും പോലീസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി ചോദ്യം ചെയ്യൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു. ശ്രീകാര്യം സി.ഐ അഭിലാഷ് ഡേവിഡ്, എസ്.ഐ സജികുമാർ, സി.പി.ഒ മനു, ഡബ്ല്യു.സി.പി.ഒ ഗീതകുമാരി, റൂബി മോൾ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

Readers Comment

Add a Comment