Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കഞ്ചാവ് കച്ചവടം സംബന്ധിച്ച തർക്കം കലാശിച്ചത് യുവാക്കളെ തട്ടിക്കൊണ്ടുപോയി വധിക്കാമെന്ന തീരുമാനത്തിൽ. തൃശൂര്‍ ചൂണ്ടല്‍കുന്നിലാണ് സംഭവം. വധശ്രമവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അരിയന്നൂര്‍ സ്വദേശികളായ മുണ്ടോക്കില്‍ പ്രത്യുഷ് , സഹോദരന്‍ പ്രജോദ് , ചേര്‍ ഗോകുല്‍ എന്നിവരാണ് അറസ്റ്റിലായത്. കുന്നംകുളം ചൂണ്ടല്‍ കുന്നിലെ കഞ്ചാവ് വിൽപ്പന സംബന്ധിച്ച് ബുധനാഴ്ച രാത്രി യുവാക്കൾ തമ്മിൽ തർക്കം ആരംഭിക്കുകയായിരുന്നു. തർക്കം കലശലായതോടെ പെലക്കാട്ടുപയ്യൂര്‍, കണത്തേടത്തു വീട്ടില്‍ ഹരിയെയും സുഹൃത്ത് ചൂണ്ടല്‍ കുന്നത്തുള്ള കണ്ണനെയും അറസ്റ്റിലായ സംഘം വീട്ടിൽ നിന്ന് വിളിച്ചിറക്കി വധിക്കാൻ ശ്രമിച്ചു. ഇവരുടെ വാഹനം കൂടി പ്രതികൾ തല്ലിത്തകർത്തതോടെ രംഗം കലുഷിതമായി. കച്ചവടം ചെയ്ത പൈസ ഏൽപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് തർക്കം തുടങ്ങിയതെന്ന് പോലീസ് പറയുന്നു. കുന്നംകുളം എ.സി.പി ടി.എസ്.സിനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
27.82°C








