Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 5:41 pm
  • 12th August, 2026
  • Broken Clouds
26.46°C26.46°C
  • Humidity: 79 %
  • Wind: 2.75 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വിവാഹ വാഗ്ദാനം നല്‍കി പരസ്യ മോഡലിനെ ആറുമാസത്തിലധികം തുടര്‍ച്ചയായി പീഡിപ്പിച്ച ഫോട്ടോഗ്രാഫര്‍ അറസ്റ്റിലായി. വടക്കന്‍ യു.പിയിലെ ഷാംലിയിലാണ് സംഭവം. മോഡലിന്റെ പരാതിയെ തുടര്‍ന്ന് ഗുരുഗ്രാം പൊലീസ് ആണ് ഫാഷന്‍ ഫോട്ടോഗ്രാഫര്‍ ആയ ഗോവിന്ദിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഗോവിന്ദ് വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയതോടെ ആയിരുന്നു യുവതിയുടെ പരാതി.

ആറു മാസം മുമ്പാണ് മാങ്ഗര്‍ സ്വദേശിയായ മോഡല്‍ സുന്ദരിയുമായി ഗോവിന്ദ് പരിചയത്തിലായത്. ഫോട്ടോ ഷൂട്ടിന് എന്നു പറഞ്ഞ് ഗോവിന്ദ് യുവതിയെ ഷാംലിയിലേക്ക് കൂട്ടിക്കൊണ്ടു പോയി ഒരു വീട്ടില്‍ താമസിപ്പിച്ചിരിക്കുകയായിരുന്നു. മോഡലിംഗിന്റെ ഭാഗമായി യുവതിയുടെ വിവിധ പോസിലുള്ള നഗ്നചിത്രങ്ങള്‍ ഗോവിന്ദ് പകര്‍ത്തി. ഇതിനിടെ മോഡലുമായി അടുപ്പം സ്ഥാപിച്ച ഗോവിന്ദ് വിവാഹ വാഗ്ദാനവും നല്‍കി. ഗോവിന്ദിനെ വിശ്വസിച്ച യുവതി, ക്യാമറയ്ക്കു മുന്നില്‍ വിവസ്ത്രയാകാനും ആവശ്യപ്പെട്ട പോസുകളില്‍ അഭിനയിക്കാനും മടിച്ചതുമില്ല.

ഫോട്ടോ ഷൂട്ട് നടന്ന വീടുതന്നെ പിന്നീട് ഗോവിന്ദ് യുവതിയെ പീഡിപ്പിക്കാന്‍ ഉപയോഗിക്കുകയായിരുന്നു. ദിവസവും ക്യാമറയുമായി ഈ വീട്ടിലെത്തിയിരുന്ന ഗോവിന്ദ് മണിക്കൂറുകളോളം യുവതിയെ പീഡനങ്ങള്‍ക്ക് ഇരയാക്കുകയും രംഗങ്ങള്‍  ക്യാമറയില്‍ ചിത്രീകരിക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ ദിവസമാണ് ഇയാള്‍ വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറുകയും കൈവശമുള്ള നഗ്നചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്. ഇന്നലെ യുവതി പരാതി നല്‍കിയതിനു പിന്നാലെ ഇന്ന് ഗോവിന്ദ് പിടിയിലാവുകയും ചെയ്തു. പീഡനവീരന്റെ കാര്യം ഇനി ഗോ...വിന്ദ!

Readers Comment

Add a Comment