Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:46 am
  • 27th September, 2026
  • Scattered Clouds
24.11°C24.11°C
  • Humidity: 95 %
  • Wind: 0.77 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തി നൂറിലധികം പേരെ വിളിച്ചുചേർത്ത് ഭാഗവത പാരായണം സംഘടിപ്പിച്ച കേസിൽ ബിജെപി നേതാവുൾപ്പടെ അഞ്ചുപേർ അറസ്റ്റിൽ. തൃശ്ശൂർ എരുമപ്പെട്ടിക്ക് സമീപം പാഴിയോട്ടുമുറി നരസിംഹമൂര്‍ത്തി ക്ഷേത്രത്തിലാണ് ലോക്ക് ഡൗൺ സമയത്ത് ഭാഗവത പാരായണം നടത്തിയത്. ആരാധനാലയങ്ങളിലും പ്രാർത്ഥനകേന്ദ്രങ്ങളിലും ആളുകൾ കൂടുന്ന സാഹചര്യം ഒഴിവാക്കണമെന്ന് സംസ്ഥാന, കേന്ദ്ര സർക്കാരുകളുടെ കർശനമായ നിർദേശം നിലവിലിരിക്കുമ്പോഴാണ് ക്ഷേത്രത്തിൽ സ്ത്രീകളും കുട്ടികളുമുൾപ്പടെ എത്തിയത്. രാവിലെ 7.30 ന് ആയിരുന്നു സംഭവം. സംഭവത്തില്‍ പൊലീസ് കേസെടുക്കുകയും അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ബിജെപി സംസ്ഥാന സമിതി അംഗം ഇ ചന്ദ്രന്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് അറസ്റ്റിലായത്. സംഭവ സ്ഥലത്തെത്തിയ പൊലീസിനെ കണ്ട് പകുതിയിലേറെ ആളുകള്‍ ഓടി രക്ഷപ്പെട്ടു.

Readers Comment

Add a Comment