Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 4:58 pm
  • 12th August, 2026
  • Light Rain
26.46°C26.46°C
  • Humidity: 81 %
  • Wind: 3.2 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum


ജഡ്ജിമാര്‍ക്കെതിരെ അപവാദ പ്രചാരണം നടത്തിയ മൂന്ന് അഭിഭാഷകര്‍ക്ക് സുപ്രീംകോടതി ജയില്‍ ശിക്ഷ വിധിച്ചു. അഭിഭാഷകരായ വിജയ് കുര്‍ള, നിലേഷ് ഓജ, റാഷിദ് ഖാന്‍എന്നിവര്‍ക്കെതിരേയാണ് സുപ്രീം കോടതിമൂന്ന് മാസത്തെ ജയില്‍ ശിക്ഷ വിധിച്ചത്. റോഹിങ്യൻ നരിമാന്‍ അധ്യക്ഷനായ ബെഞ്ചിന്റെ വിധിക്കെതിരേ അപവാദ പ്രചാരണം നടത്തിയതിനാണ്‌മൂന്ന് മാസത്തെ ജയില്‍ ശിക്ഷയും 2000 രൂപ വീതം പിഴയും ഇവര്‍ക്കെതിരേ കോടതി വിധിച്ചത്.


ഇതിനെതിരേ കോടതിയലക്ഷ്യ ഹർജി നടപടി ആരംഭിച്ചു . എന്നാൽ നടപടിയിൽ ഇവർ പങ്കെടുത്തതോ ക്ഷമാപണം നടത്തിയതോ ഇല്ല . കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കണമെന്ന് അഭിഭാഷകർ ആവശ്യപ്പെട്ടെങ്കിലും ജസ്റ്റിസ് ദീപക് ഗുപ്ത മെയ് 6ന് വിരമിക്കേണ്ടതിനാൽ മെയ് 4ന് കേസ് പരിഗണിക്കുകയായിരുന്നു . കോവിഡിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ പിൻവലിച്ച് ശേഷം തടവു ശിക്ഷ അനുഭവിച്ചാൽ മതി.

Readers Comment

Add a Comment