Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ജനനേന്ദ്രിയം ബലിനൽകണമെന്ന് സ്വപ്നത്തിൽ ശിവ ഭഗവാൻ ആവശ്യപ്പെട്ടതനുസരിച്ച് കൊലക്കേസ് പ്രതി സ്വന്തം ജനനേന്ദ്രിയം അറുത്തുമാറ്റി.
ഗ്വാളിയോർ സെൻട്രൽ ജയിലിലെ കൊലക്കേസ് തടവുകാരനായ ഉംറി സ്വദേശി വിഷ്ണു സിങാണ് ജനനേന്ദ്രിയം അറുത്തുമാറ്റിയത്. ഗുരുതരാവസ്ഥയിലുള്ള ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .
ജനനേന്ദ്രിയം ബലിനൽകണമെന്ന് ശിവ ഭഗവാൻ സ്വപ്നത്തിൽ ആവശ്യപ്പെട്ടെന്നും അതനുസരിച്ചാണ് താൻ ജനനേന്ദ്രിയം അറുത്തുമാറ്റിയതെന്നുമാണ് വിഷ്ണു ജയിൽ അധികൃതർക്ക് നൽകിയ മൊഴി.
എന്നാൽ ഇയാളുടെ മൊഴി പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ലെന്ന് ജയിൽ സൂപ്രണ്ട് അറിയിച്ചു. സംഭവത്തിൽ മറ്റ് തടവുകാർക്ക് പങ്കുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നും തടവുകാർ തമ്മിലുള്ള പ്രശ്നങ്ങളാണോ ജനനേന്ദ്രിയം മുറിക്കാൻ കാരണമെന്നും അന്വേഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ 6.30 ഓടെയാണ് സംഭവം.
ജയിലിനുള്ളിൽ രക്തംവാർന്ന നിലയിൽ വിഷ്ണു സിങ്ങിനെ കണ്ട ജയിൽ ഉദ്യോഗസ്ഥർ ഉടൻ തന്നെ ഇയാളെ സമീപത്തെ സിവിൽ ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലേക്കും കൊണ്ടുപോയി. കൈവശമുണ്ടായിരുന്ന സ്പൂണിന് മൂർച്ചകൂട്ടിയാണ് ഇയാൾ ജനനേന്ദ്രിയം മുറിച്ചതെന്ന് ജയിൽ സൂപ്രണ്ട് മനോജ് സാഹു പറഞ്ഞു. വിഷ്ണു സിങ് കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ടാണ് ഗ്വാളിയോർ സെൻട്രൽ ജയിലിൽ എത്തുന്നത് . 2018 മുതൽ ഇയാൾ ഇവിടെ തടവ് ശിക്ഷ അനുഭവിച്ചുവരികയാണ് .
23.58°C








