Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 5:45 pm
  • 12th August, 2026
  • Broken Clouds
27.82°C26.46°C
  • Humidity: 79 %
  • Wind: 2.75 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലോക്ക്ഡൗൺ ലംഘിച്ച് കാമുകിയെ കാണാൻ കൊല്ലത്തെത്തിയപ്പോൾ നാട്ടുകാരും പോലീസും  ആരോഗ്യവകുപ്പധികൃതരും  ചേർന്ന്  ക്വാറന്‍റയിനില്‍ ആക്കിയ  തിരുവനന്തപുരം ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. വള്ളക്കടവ് മുരളീധരൻ ആരോഗ്യവകുപ്പ് അധികൃതരെയും നാട്ടുകാരെയും വെട്ടിച്ചു കടന്നുകളഞ്ഞു. ഇന്ന് വൈകുന്നേരം ആരോഗ്യ പ്രവർത്തകർ പതിവ് പരിശോധനക്കെത്തുമ്പോഴാണ് അഭിഭാഷകൻ മുങ്ങിയതറിഞ്ഞത്. തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതർ അഭിഭാഷകൻ തങ്ങിയ വീട്ടിൽ എത്തി അഭിഭാഷകൻ ഇല്ലെന്ന് ഉറപ്പ് വരുത്തി കേസ് എടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയായിരുന്നു. ലോക്ക്ഡൗൺ ചട്ടങ്ങൾ ലംഘിച്ചതിന് ചാത്തന്നൂർ പോലിസ് കേസ് എടുത്തിട്ടുണ്ട്. ട്രിപ്പിൾ ലോക്ക്ഡൗൺ‌ നിൽക്കുന്ന പ്രാദേശമാണിത്. മുരളീധരന്റെ കാർ ചാത്തന്നൂർ പോലിസ്  കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

https://www.youtube.com/embed/qaVwViAeO1s

Readers Comment

Add a Comment