Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 4:10 am
  • 27th September, 2026
  • Scattered Clouds
23.93°C23.93°C
  • Humidity: 95 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അമ്മയും രണ്ട് കുട്ടികളും ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ആറുമാസവും അഞ്ചുവയസ്സും പ്രായമുള്ള രണ്ട് കുട്ടികളും അമ്മയുമാണ് മരിച്ചത്. മാത്തൂർ പല്ലഞ്ചാത്തനൂർ തേനംകാട് മഹേഷിന്റെ ഭാര്യ കൃഷ്ണകുമാരി (25), ഇവരുടെ രണ്ടുമക്കളായ ആഗ്നേഷ് (5), ആത്മേയ (ആറുമാസം) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച ഒരുമണിയോടെയാണ് സംഭവം. കൃഷ്ണകുമാരി വീട്ടിനുള്ളിലെ മുറിക്കകത്ത് തൂങ്ങിമരിച്ച നിലയിലായിരുന്നു. മൂത്തകുട്ടി ആഗ്നേഷ് കട്ടിലിലും ഇളയകുട്ടി തൊട്ടിലിലും മരിച്ചനിലയിലായിരുന്നു. രണ്ടുകുട്ടികളും വിഷം ഉള്ളിൽചെന്ന് മരിച്ചതായാണ് സൂചന. കെട്ടിടനിർമാണ തൊഴിലാളിയാണ് മഹേഷ്. രാവിലെ ജോലിക്കുപോയി ഉച്ചയോടെ വീട്ടിലെത്തിയപ്പോഴാണ് മൂന്നുപേരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. ഉടൻ കുഴൽമന്ദത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുട്ടികൾക്ക് വിഷം നൽകിയശേഷം കൃഷ്ണകുമാരി ആത്മഹത്യ ചെയ്തതതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വീടിനുള്ളിൽനിന്ന് ജ്യൂസിന്റെ കുപ്പിയും പോലീസ് കണ്ടെടുത്തു. കുഴൽമന്ദം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Readers Comment

Add a Comment