Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 4:12 am
  • 27th September, 2026
  • Scattered Clouds
23.93°C23.93°C
  • Humidity: 95 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മഹാരാഷ്ട്രയിലെ പാൽഘറിൽ സന്യാസിമാരെ ആൾക്കൂട്ട ആക്രമണത്തിലൂടെ  കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് കോവിഡ്. കേസിൽ പോലീസ് പ്രതിചേർത്ത് ജയിലിൽ കഴിയുകയായിരുന്ന 55 വയസ്സുകാരനാണ് കൊവിഡ് 19 സ്ഥീരികരിച്ചത് . ഇതോടെ , ഇയാൾക്കൊപ്പം ലോക്കപ്പിൽ ഉണ്ടായിരുന്ന 20 പേരെ കോവിഡ് പരിശോധനക്ക് വിധേയമാക്കാൻ തീരുമാനിച്ചു . പാൽഘറിൽ വഴിയാത്രക്കാരായ രണ്ടു നാടോടി  ന്യാസിമാരെയും ഡ്രൈവറെയും ആൾക്കൂട്ടം തല്ലിക്കൊന്ന കേസിൽ അറസ്റ്റിലായ 106 പേരിൽ ഒരാൾ ക്കാണ് രോഗം കണ്ടെത്തിയിരിക്കുന്നത് .

പാൽഘറിലെ വിവിധ പോലീസ് ലോക്കപ്പുകളിലാണ് പ്രതികളെ തടവിലിട്ടിരിക്കുന്നത് . കോവിഡ് ബാധിച്ച മധ്യവസ്കനൊപ്പം ലോക്കപ്പിൽ മുപ്പതോളം കൂട്ടുപ്രതികളും ഉണ്ടായിരുന്നു.
കാറിൽ സഞ്ചരിക്കുകയായിരുന്ന സന്യാസിമാർക്കെതിരെയാണ് ആൾക്കൂട്ട ആക്രമണം ഉണ്ടായത് . ഗുജറാത്ത് അതിർത്തി ഗ്രാമമായ കാസയിൽ കഴിഞ്ഞ ഏപ്രിൽ പതിനാറിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത് . മോഷ്ടാക്കളെന്ന് കരുതിയാണ് ആൾക്കൂട്ടം ആക്രമിച്ചതെന്നും സംഭവത്തിന് പിന്നിൽ വർഗ്ഗീയത ഇല്ലെന്നും മഹാരാഷ്ട്ര സർക്കാർ വ്യക്തമാക്കിയിരുന്നു .

 

Readers Comment

Add a Comment