Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:11 am
  • 28th June, 2026
  • Clear Sky
23.58°C23.58°C
  • Humidity: 97 %
  • Wind: 0.66 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumFIR,auto,arack business,brothers,police arrest,kerala,trivandrum,i2inews

തിരുവനന്തപുരം താലൂക്കിൽ പേരൂർക്കട വില്ലേജിൽ മണലയം ദേശത്ത് മലമുകൾ സ്കൂളിന് സമീപത്തായി സ്വകാര്യ ഓട്ടോറിക്ഷയിൽ (KL 01  bl 2104) ചാരായം സൂക്ഷിച്ച് ആവശ്യകാർക്ക് എത്തിച്ചു നൽകി കൊണ്ടിരുന്ന ജേഷ്ഠാനുജൻമാർ പൊലീസ് പിടിയിലായി. പേരൂർക്കട വില്ലേജിൽ മണലയം ദേശത്ത് വടക്കേക്കര വീട്ടിൽ ചന്ദ്രൻ മകൻ കണ്ണൻ എന്ന് വിളിക്കുന്ന വിനോദിനെയും(33), മണലയം ദേശത്ത് വടക്കേ ചരുവിള വീട്ടിൽ മോഹനൻ മകൻ അരുണിനെയും( 22) ആണ് ചാരായം വിറ്റ കുറ്റത്തിന് അറസ്റ്റ് ചെയ്‌തത്‌.

എക്സൈസ് എൻഫോഴ്മെൻറ്റ് ആൻറ്റ് ആൻറ്റീ നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് എക്സൈസ് ഇൻസ്പെക്ടർ ടി ആർ മുകേഷ് കുമാറും പാർട്ടിയും ചേർന്ന് പരിശോധന നടത്തിയത്. തുടർന്ന്,ഇവരുടെ കൈവശത്ത് നിന്നും  4 ലിറ്റർ ചാരായവും ,ചാരായം വിറ്റ വകയിലുള്ള 160/- രൂപ എന്നിവയും കണ്ടെടുത്ത് ഒരു അബ്കാരി കേസ് രജിസ്റ്റർ  ചെയ്തു.

പാർട്ടിയിൽ പ്രിവൻറ്റീവ് ഓഫീസർമാരായ എസ് മധുസൂദനൻ നായർ (IB) കൃഷ്ണരാജ് ,സിവിൽ എക്സൈസ് ഓഫീസർമാരായ ജസീം, സുബിൻ, ജിതേഷ് , രാജേഷ് ,ഷംനാദ് വനിതാ സിവിൽ എക്സൈസ് ആഫീസർ ഓഫീസർമാരായ വിനീത റാണി,അഞ്ജന ,എക്സൈസ് ഡ്രൈവർ ജയകൃഷ്ണൻ  എന്നിവരും ഉണ്ടായിരുന്നു.

Readers Comment

Add a Comment