Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:15 am
  • 28th June, 2026
  • Clear Sky
23.58°C23.58°C
  • Humidity: 97 %
  • Wind: 0.66 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ജസ്‌ന തിരോധാനവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ ക്രൈം ബ്രാഞ്ചിന് ലഭിച്ചതായി വിവരം.ക്രൈംബ്രാഞ്ച് ഡയറക്ടർ ടോമിൻ ജെ. തച്ചങ്കരിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം ജസ്‌നയെ കണ്ടെത്തിയതായാണ് സൂചന. കേസിൽ നിർണായക വിവരങ്ങൾ ലഭിച്ചതായി കഴിഞ്ഞദിവസം തച്ചങ്കരി  വെളിപ്പെടുത്തിയിരുന്നു. ജസ്‌ന ജീവിച്ചിരിപ്പുണ്ടെന്നും, സംസ്ഥാനത്തിനു പുറത്തുള്ള ജസ്നയെ ഉടൻ നാട്ടിലെത്തിക്കാനാണു ക്രൈംബ്രാഞ്ചിന്റെ ശ്രമമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ജസ്ന ജീവനോടെ ഉണ്ടെന്നുതന്നെയാണ് അന്വേഷണ സംഘത്തിലെ ഉന്നതവൃത്തങ്ങൾ സ്ഥിരീകരിക്കുന്നത്. 

ജസ്നയെക്കുറിച്ചു വിവരം നൽകുന്നവർക്കു ഡി.ജി.പി  അഞ്ചുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട എസ്.പി കെ.ജി സൈമണാണ് ഇപ്പോൾ കേസിന്റെ അന്വേഷണച്ചുമതല. അന്വേഷണത്തിന്റെ ഭാഗമായി ഇതുവരെ രണ്ടായിരത്തിലേറെപ്പേരെയാണ്  ചോദ്യംചെയ്തത്. അതിനിടെ ബെംഗളൂരുവിലെ സി.സി. ടിവി ദൃശ്യങ്ങളിൽ ജസ്നയെ കണ്ടെത്തിയെന്ന വാർത്തയും പുറത്തു വന്നിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെ ജസ്നയുടെ രണ്ടാമത്തെ സ്മാർട്ട് ഫോണും പോലീസ് കണ്ടെടുത്തിരുന്നു.
 
2018 മാർച്ച് 20 നാണ് കോട്ടയം ജില്ലയിലെ മുക്കൂട്ടുതറയിൽനിന്ന് കോളേജ് വിദ്യാർഥിനി ജസ്ന മരിയ ജെയിംസിനെ   പിതൃസഹോദരിയുടെ വീട്ടിലേക്കെന്നു പറഞ്ഞ് പോയതിനുശേഷം കാണാതാവുന്നത്. 
ഞാൻ മരിക്കാൻ പോകുന്നുവെന്ന ജസ്നയുടെ അവസാനസന്ദേശത്തിന്റെ ചുവടുപിടിച്ചായിരുന്നു ആദ്യഘട്ടം അന്വേഷണം നടന്നത്. 2018 ജൂൺ രണ്ടിന് കാഞ്ചീപുരത്ത് കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ ജഡം കണ്ടെത്തിയിരുന്നു. കണ്ണട ധരിച്ച പെൺകുട്ടിയായതിനാൽ അന്വേഷണം സംഘം കാഞ്ചിപുരത്തേക്ക് കുതിച്ചെങ്കിലും അത് ജസ്‌നയുടേതായിരുന്നില്ല. ജസ്നയുടെ ഒരു ബന്ധു നിർമ്മിച്ചുകൊണ്ടിരുന്ന  കെട്ടിടത്തിന്റെ അടിത്തറ മാന്തിയും പോലീസ് പരിശോധന നടത്തിയിരുന്നു. ഇതിനിടെ സി. ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരൻ ഹൈക്കോടതിയിൽ ഹർജി നൽകിയതോടെയാണ് 2018 നവംബറിൽ കേസ് ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചത്.

https://www.youtube.com/embed/RzoH70Uo06Q

Readers Comment

Add a Comment