Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 4:12 am
  • 27th September, 2026
  • Scattered Clouds
23.93°C23.93°C
  • Humidity: 95 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മലപ്പുറം ചങ്ങരംകുളത്ത്  യുവാവിന്‍റെ ശല്യം സഹിക്കാനാവാതെ ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.   പ്രണയാഭ്യർത്ഥന നിരസിച്ചതിന്‍റെ പേരിലാണ് അയല്‍വാസിയായ യുവാവ് പെൺകുട്ടിയെ  നിരന്തരം ശല്യപ്പെടുത്തിയതും ,കൊല്ലാൻശ്രമിച്ചതെന്നും പൊലീസ് പറഞ്ഞു. ചങ്ങരംകുളം കോക്കൂര്‍ സ്വദേശി ജുനൈദ് എന്ന യുവാവിനെതിരെയാണ്  പെൺകുട്ടി പരാതി നൽകിയിരിക്കുന്നത്.

  പ്രണയാഭ്യർത്ഥന നിരസിച്ചതിന്‍റെ പേരില്‍ പല തവണ ശാരീരികമായും മാനസികമായും 
അക്രമിച്ചിട്ടുണ്ടെന്നും, വിവാഹ ആലോചനകള്‍ മുടക്കുന്നത്  ഇയാളുടെ ശീലമാണെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസം  വീട്ടിലെത്തിയ യുവാവ് പെണ്‍കുട്ടിയെ കത്തി കഴുത്തിൽ വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, വിവാഹത്തിന് സമ്മതമാണെന്ന് മൊബൈല്‍ഫോണില്‍ റെക്കോർഡ് ചെയ്തു. തുടർന്ന് ഫോൺ ഇയാൾ കൊണ്ടുപോവുകയും ചെയ്തുവെന്നും  പെൺകുട്ടി പറ‍ഞ്ഞു. യുവാവിന്റെ നിരന്തര ഭീഷണിയും ഉപദ്രവവും സഹിക്കാനാവാതെയാണ് പെൺകുട്ടി ഇന്ന് പുലർച്ചെ ആത്മഹത്യയ്ക്കു ശ്രമിച്ചത്. പെണ്‍കുട്ടിയുടെ പരാതിയില്‍ യുവാവിനെതിരെ ചങ്ങരംകുളം പൊലീസ് കേസെടുത്തിട്ടുണ്ട്.

പെൺകുട്ടി ഇയാള്‍ക്കെതിരെ മുൻപും ചങ്ങരംകുളം പോലീസിൽ പരാതി നൽകിയിരുന്നു. യുവാവിനെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ജാമ്യത്തിലിറങ്ങി വീണ്ടും ശല്യം തുടരുകയും ആക്രമണം നടത്തുകയുമായിരുന്നു എന്ന്  പൊലിസ് പറഞ്ഞു.

Readers Comment

Add a Comment