Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:15 am
  • 28th June, 2026
  • Clear Sky
23.58°C23.58°C
  • Humidity: 97 %
  • Wind: 0.66 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 

 

വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിലൂടെ പെൺകുട്ടികളുടെ ചിത്രങ്ങൾ അശ്ലീല അടിക്കുറിപ്പോടെ പങ്കുവെച്ച യുവാവ് പിടിയിൽ. കോഴിക്കോട് താമരശ്ശേരി അമ്പായത്തോട് സ്വദേശി മജ്‌നാസ്(19) ആണ് പിടിയിലായത്.

പെൺകുട്ടികളുടെ ചിത്രങ്ങൾ അശ്ലീല അടിക്കുറിപ്പോടെ പങ്കുവെക്കുകയും നഗ്നചിത്രം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ യുവാവ് പിടിയിൽ. കോഴിക്കോട് താമരശ്ശേരി അമ്പായത്തോട് സ്വദേശി മജ്നാസ്(19) ആണ് പിടിയിലായത്.
ഇൻസ്റ്റാഗ്രാമിലെ പെൺകുട്ടികളുടെ ചിത്രങ്ങൾ സ്ക്രീൻഷോട്ട് എടുത്ത് അശ്ലീല കമന്റും പെൺകുട്ടിയുടെ ഇൻസ്റ്റാഗ്രാം ലിങ്കും ചേർത്ത് പങ്കുവെക്കുകയാണ് ഇയാൾ ചെയ്തത്. ഇയാൾക്ക് അഞ്ച് വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളാണുള്ളത്. ഈ ചിത്രങ്ങൾ സ്റ്റോറിയായി പോസ്റ്റ് ചെയ്ത് അത് പെൺകുട്ടികളെ അറിയിക്കും. ചിത്രം നീക്കം ചെയ്യണമെങ്കിൽ അശ്ലീല സംഭാഷണം നടത്താൻ പ്രേരിപ്പിക്കുകയും നഗ്ന ചിത്രങ്ങൾ അയച്ചുതരണമെന്നാവശ്യപ്പെടുകയും ചെയ്യും. പെൺകുട്ടിയുടേയും അമ്മയുടെയും ചിത്രങ്ങൾ ഇയാൾ ആവശ്യപ്പെട്ടിരുന്നു.

നടക്കാവ്, ബാലുശ്ശേരി പോലീസ് സ്റ്റേഷനുകളിൽ സംഭവത്തിൽ പരാതി ലഭിച്ചു. ഏപ്രിൽ മൂന്നിന് ഇമെയിൽ വഴി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച സൈബർ ഡോം നടക്കാവ് പോലീസ് സ്റ്റേഷനുമായി ചേർന്ന് പ്രതിയെ പിടികൂടുകയായിരുന്നു.

Readers Comment

Add a Comment