Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ കമലിനെതിരെ ബലാത്സംഗ ആരോപണവുമായി മോഡലായ യുവനടി. കമൽ സംവിധാനം നിർവഹിച്ച’പ്രണയമീനുകളുടെ കടൽ’ എന്ന ചലച്ചിത്രത്തിൽ നായികാവേഷം വാഗ്ദാനം ചെയ്ത് ഔദ്യോഗിക വസതിയിൽ വെച്ച് മാനഭംഗപ്പെടുത്തിയെന്നാണ് കൊച്ചിയിലെ അഭിഭാഷകൻ മുഖേനയയച്ച നോട്ടീസിലെ ആരോപണം. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച ശേഷം വിശ്വാസവഞ്ചന കാട്ടിയതായും നോട്ടീസിൽ കുറ്റപ്പെടുത്തുന്നു.
കൊച്ചി ഇടപ്പള്ളിയിലെ സ്കൈലൈൻ അപ്പാർട്ട്മെന്റിൽ വെച്ച് 2018 ഡിസംബർ 26 നാണ് കമലിൻ്റെ ആവശ്യപ്രകാരം യുവനടി ആദ്യമായി അദ്ദേഹത്തെ കാണുന്നതെന്നും പിന്നീട് നടിയോട് ഫോട്ടോഗ്രാഫുകൾ വാട്സാപ്പ് വഴി അയച്ചു കൊടുക്കാൻ നിർദ്ദേശിച്ചുവെന്നും തുടർന്ന് സ്ഥിരം സന്ദേശങ്ങൾ അയയ്ക്കുകയും 2019 ജനുവരി ഒന്നിന് തിരുവനന്തപുരം പിടിപി നഗറിലെ എസ്എഫ്എസ് സിറ്റിസ്കേപ്സ് എന്ന അപാർട്ട്മെൻ്റിലേക്ക് സിനിമയിലെ വേഷത്തെക്കുറിച്ചുള്ള വിശദ ചർച്ചയ്ക്കെന്ന വ്യാജേന വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നുവെന്നു പരാതിയിൽ പറയുന്നു.. ഇംഗിതത്തിന് വഴങ്ങിയില്ലെങ്കിൽ വാഗ്ദാനം ചെയ്ത നായികാ വേഷത്തിൽ നിന്നും മാറ്റുമെന്നായിരുന്നു കമലിൻ്റെ ഭീഷണി.
ജനുവരി 25ന് ചിത്രീകരണം ആരംഭിച്ചുകഴിഞ്ഞപ്പോൾ വാട്സാപ്പ് സന്ദേശങ്ങൾ നിർത്തിയെന്നും തനിക്ക് വാഗ്ദാനം ചെയ്യപ്പെട്ട നായികാ പദവിയിൽ താനുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് മുമ്പ് തന്നെ മറ്റൊരാളെ നിശ്ചയിച്ചിരുന്നതായി ചിത്രീകരണം കഴിഞ്ഞശേഷമാണ് നടി അറിഞ്ഞതെന്നും പരാതിയിൽ പറയുന്നു. പിന്നീടുള്ള അന്വേഷണത്തിൽ കമൽ, ആട്ടിൻതോലണിഞ്ഞ ചെന്നായയാണെന്ന് മനസ്സിലായതായി വക്കീൽ നോട്ടീസിൽ പറയുന്നു. ‘ആമി’ എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് കമൽ മറ്റു രണ്ട് യുവനടികളെയും ലൈംഗികമായി ചൂഷണം ചെയ്തിരുന്നെന്നും സ്വാധീനമുപയോഗിച്ച് അവരുടെ പരാതികൾ ഒതുക്കുകയായിരുന്നുവെന്നും വക്കീൽ നോട്ടീസിൽ പറയുന്നു.
ബലാത്സംഗവും വിശ്വാസവഞ്ചനയും നടത്തിയ കമൽ നോട്ടീസ് കൈപ്പറ്റി ഒരാഴ്ചയ്ക്കുള്ളിൽ മാപ്പ് പറയണമെന്നും പെൺകുട്ടിക്ക് സംഭവിച്ച മാനഹാനിക്ക് നഷ്ടപരിഹാരം നൽകുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടിയിരിക്കുന്നുവെന്നും അല്ലാത്തപക്ഷം നിയമനടപടികളിലേക്ക് നീങ്ങുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
രണ്ടായിരത്തി പത്തൊൻപത്തിൽ സംഭവിച്ചു എന്നുപറയുന്ന ഈ സംഭവത്തിൽ പൊലീസിന് പരാതിനൽകാതെ വക്കീൽ നോട്ടീസയക്കുകയും , മാനഹാനിക്ക് നഷ്ടപരിഹാരം ചോദിക്കുകയും ചെയ്തതിൽ ദുരൂഹതയുള്ളതായി സംശയിക്കുന്നു. എന്നാൽ ജനം ടി വി യുടെ ചോദ്യത്തിന് ആ പ്രശനം അന്നേ ഞാൻ പരിഹരിച്ചതാണല്ലോ എന്ന മറുപടി ആശയക്കുഴപ്പമുണ്ടാക്കി . എന്നാൽ ഈ സംഭവം ഇപ്പോൾ കുത്തിപൊക്കിയത് ചലച്ചിത്ര അക്കാദമിയിൽനിന്നു പുറത്താക്കിയ ചിലരാണെന്ന ആരോപണവുമുണ്ട് .
36.68°C








