Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:42 am
  • 27th September, 2026
  • Scattered Clouds
24.11°C24.11°C
  • Humidity: 95 %
  • Wind: 0.77 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അഞ്ചു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സ്‌കൂള്‍ സ്വീപ്പര്‍ അറസ്റ്റില്‍. ഡല്‍ഹിയില്‍ ജി.കെ- 2 ഏരിയയിലെ സ്വകാര്യ സ്‌കൂളിലാണ് പീഡനം. ഇന്റര്‍വെല്ലിന് മൂത്രപ്പുരയിലേക്കു പോയ കുട്ടിയെ സ്‌കൂളിലെ തൂപ്പുകാരനായ പിച്ച മുത്തു (45) അവിടെവച്ചു തന്നെ പീഡിപ്പിക്കുകയായിരുന്നു. വീട്ടിലെത്തിയ കുട്ടി, സ്വകാര്യ ഭാഗങ്ങള്‍ വേദനിക്കുന്നുവെന്ന് അമ്മയോട്  പറഞ്ഞതിനെ തുടര്‍ന്ന്, സ്‌കൂളില്‍ വച്ചു നടന്ന കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് വിവരം പുറത്തുവന്നത്.

കുട്ടിയെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) വിദഗ്ദ്ധര്‍ വിശദപരിശോധനയ്ക്ക് വിധേയയാക്കിയപ്പോള്‍ സ്വകാര്യ ഭാഗങ്ങളില്‍ പരിക്കേറ്റതായി കണ്ടെത്തി. വീട്ടമ്മ നല്‍കിയ പരാതിയെ തുടര്‍ന്ന് അന്നുതന്നെ പിച്ച മുത്തു അറസ്റ്റിലായി. ചോദ്യം ചെയ്യലില്‍ കുട്ടിയെ മൂത്രപ്പുരയില്‍ വച്ച് പീഡിപ്പിച്ചതായി ഇയാള്‍ സമ്മതിച്ചു. ആ സമയത്ത് മറ്റു കുട്ടികള്‍ അവിടേയ്ക്ക് കടന്നുവരാതിരിക്കാന്‍ വാതില്‍ അടച്ചതായും, വിവരം പുറത്തു പറയാതിരിക്കാന്‍ കുട്ടിക്ക് മധുരപലഹാരം വാങ്ങി നല്‍കിയതായും പ്രതി വെളിപ്പെടുത്തി.

സ്‌കൂളില്‍ ഇരുപത് വര്‍ഷത്തോളമായി ജോലി ചെയ്യുന്ന പിച്ച മുത്തു നേരത്തേയും കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടോ എന്നറിയാന്‍ മറ്റു കുട്ടികളെ കൗണസലിംഗിനു വിധേയരാക്കുകയാണ്. അധ്യാപകര്‍ കുട്ടികളുടെ വീടുകളില്‍ നേരിട്ടെത്തി അച്ഛനമ്മമാരോട് വിവരങ്ങള്‍ അന്വേഷിക്കുന്നുമുണ്ട്.  റിമാന്‍ഡിലായ പ്രതിയെ പീഡനത്തിന് ഇരയായ കുട്ടി തിരിച്ചറിഞ്ഞു. പ്രതിക്കെതിരെ പോക്‌സോ കുറ്റം ചുമത്തിയിട്ടുണ്ട്. അതിനിടെ, മറ്റു രണ്ട് കുട്ടികള്‍ കൂടി വീട്ടുകാരോട് ഇതേ പരാതി പറഞ്ഞതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരുന്നു.

Readers Comment

Add a Comment