Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 12:20 am
  • 14th May, 2026
  • Overcast Clouds
27.82°C27.82°C
  • Humidity: 89 %
  • Wind: 0.57 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പതിമൂന്ന് വയസ്സുകാരിയെ നിരന്തരമായി പീഡിപ്പിച്ചു ഗർഭിണിയാക്കിയ യുവാവ് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ പോലീസ് പിടിയിലായി. പ്രായപൂർത്തിയാവുമ്പോൾ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് 13 കാരിയെ സ്ഥിരമായി പീഡിപ്പിച്ചത്. വാഗമൺ കുരിശുമല വഴിക്കടവ് മുതിരക്കാലായിൽ വീട്ടിൽ ജോബിനാണ് അറസ്റ്റിലായത്.പെൺകുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞതോടെ നാടുവിടാൻ പദ്ധതി തയാറാക്കുന്നതിനിടയിൽ മരങ്ങാട്ടുപിള്ളി സി.ഐ എസ് . സനോജ് ആണ് 22 കാരനെ  അറസ്റ്റ് ചെയ്തത്.  പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ് . വീട്ടിൽ ആരുമില്ലാത്ത സമയങ്ങളിലാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചുവന്നത് . ഗർഭിണിയാണെന്ന് അറിഞ്ഞതോടെ ഗർഭം അലസിപ്പിക്കാൻ പെൺകുട്ടിയെ നിർബന്ധിച്ചുവെങ്കിലും കൊവിഡ് മൂലം ആശുപത്രിയിൽ പോവാൻ സാധിച്ചില്ല. ഇതോടെയാണ് വീട്ടുകാർ മകൾ ഗർഭിണിയാണെന്ന കാര്യം അറിഞ്ഞത് . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു .

Readers Comment

Add a Comment