Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 5:41 pm
  • 12th August, 2026
  • Broken Clouds
27.82°C26.46°C
  • Humidity: 79 %
  • Wind: 2.75 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumFIR,axe,murder,students,kerala,police arrest,i2inews

പത്തനംതിട്ട കൊടുമൺ അങ്ങാടിക്കലിൽ  വിദ്യാർത്ഥിയെ സഹപാഠികൾ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. അങ്ങാടിക്കൽ സ്വദേശി  നിഖില്‍ (16) ആണ് കൊല്ലപ്പെട്ടത്. കൈപ്പട്ടൂർ സെൻ്റ് ജോർജ് മൗണ്ട് സ്കൂൾ വിദ്യാർത്ഥിയാണ് അഖിൽ. സഹപാഠികളായ രണ്ട് പേരെ പൊലീസ്  കസ്റ്റഡിയിലെടുത്തു.  കളികള്‍ക്കിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. സോഷ്യൽ മീഡിയയിൽ കളിയാക്കിയതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും വിവരമുണ്ട്. 

സ്‌കൂളിന് സമീപത്തായി നിഖിലിനെ വെട്ടിക്കൊന്ന ശേഷം മൃതദേഹം മറവ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് വിദ്യാര്‍ഥികള്‍ പിടിയിലായത്. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് കൊടുമണ്‍ പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു.

പതിനാറുകാരന്റെ മൃതദേഹം അടൂര്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. ഇത് സംബന്ധിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് കൊടുമണ്‍ പൊലീസ് അറിയിച്ചു. സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ടുപേരും പ്രായപൂര്‍ത്തിയാകാത്തവരാണ്.

Readers Comment

Add a Comment