Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:10 am
  • 28th June, 2026
  • Clear Sky
23.58°C23.58°C
  • Humidity: 97 %
  • Wind: 0.66 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumFIR,fake arack,business,kerala,kollangode,palakkad,police arrest,i2inews

ഇന്നലെ അർധരാതി നടത്തിയ റെയ്‌ഡിൽ കൊല്ലങ്കോട് വ്യാജ വാറ്റ് കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു. കൊല്ലങ്കോട് സ്വദേശി പളനി സ്വാമി തൃശൂർ സ്വദേശി സുബാഷ് ബാബു എന്നിവർ നടത്തിയ വാറ്റ് കേന്ദ്രമാണ് എക്‌സൈസ് ഇന്റലിജൻസ് വിഭാഗം കണ്ടെത്തി നശിപ്പിച്ചത്. പാലക്കാട് എക്‌സൈസ് ഇന്റലിജൻസ് ബ്യുറോയുടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാലക്കാട് ഐബിയും കൊല്ലങ്കോട് റേഞ്ചും ചേർന്ന് അർധരാത്രി നടത്തിയ റെയ്‌ഡിൽ ഇവരെ കയ്യോടെ പിടികൂടി.

കൊല്ലങ്കോട് മേഖലയിൽ ഒരു ലിറ്റർ ചാരായം 1200 രൂപയ്ക്കാണ് ഇവർ വിൽപന നടത്തിയിരുന്നത്. മൂന്ന് ഏക്കർ വരുന്ന കൃഷിയിടത്തിലുള്ള കെട്ടിടം ആരും ശ്രദ്ധിക്കാത്ത നിലയിലാണ് ഉള്ളത്. ഇതിൽ സുബാഷ് ആണ് കെട്ടിടം വാടകയ്ക്ക് എടുത്തത്. പകൽ സമയം കെട്ടിടം പൂട്ടിയിടുകയും ചെയ്യും. ഇതിനു മുൻപും വാറ്റ് കേസിൽ ഇവരെ പൊലീസ് പിടികൂടിയിട്ടുണ്ട്.

ലോക്ക് ഡൗൺ സാഹചര്യത്തിൽ സംസ്ഥാനത്ത് മദ്യം ലഭ്യമല്ലാതായപ്പോൾ നിരവധി വാറ്റ് കേന്ദ്രമാണ് പല ജില്ലകളിലായി ഉടലെടുത്തത്. അതേ സമയം കൊല്ലങ്കോട് മേഖലയിൽ വലിയ രീതിയിൽ ചാരായം നിർമ്മിക്കുന്നുണ്ടെന്നാണ് എക്‌സൈസിന്ന് ലഭിച്ച വിവരം.

 

Readers Comment

Add a Comment