Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:45 am
  • 27th September, 2026
  • Scattered Clouds
24.11°C24.11°C
  • Humidity: 95 %
  • Wind: 0.77 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
pathmarajan

കണ്ണൂർ പാലത്തായിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച ബിജെപി നേതാവ് പത്മരാജന്‍ അറസ്റ്റില്‍. വിളക്കോട്ടൂരില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ മറ്റൊരു ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു. അധ്യാപകൻ കൂടിയായ ഇയാൾ കുട്ടിയെ പലവട്ടം പീഡിപ്പിച്ചതായി പരാതി ലഭിച്ചിട്ട് ഒരു മാസമായിട്ടും അറസ്റ്റ് നടക്കാത്തതിനെത്തുടർന്ന് സംസ്ഥാനത്താകെ വ്യാപക പ്രതിഷേധങ്ങൾ അരങ്ങേറിക്കൊണ്ടിരുന്ന ഘട്ടത്തിലാണ് അറസ്റ്റ്. ഇയാൾ സംസ്ഥാനം വിട്ടതായി വാർത്തകൾ വന്നിരുന്നുവെങ്കിലും പോലീസ് ഊർജിതമായി അന്വേഷിച്ച് ഇയാളെ പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരമുള്ള നടപടികൾ എത്രയും വേഗം സ്വീകരിക്കണമെന്നാണ് പ്രതിഷേധപ്രവർത്തകരുടെ ആവിശ്യം.   

 

Readers Comment

Add a Comment