Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 5:41 pm
  • 12th August, 2026
  • Broken Clouds
26.46°C26.46°C
  • Humidity: 79 %
  • Wind: 2.75 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലേഡീസ് ജിമ്മില്‍ ട്രെയിനര്‍ ആയ കാമുകനോടൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തുന്നതിന് ക്വട്ടേഷന്‍ നല്‍കിയ യുവതി മൂന്നാഴ്ചയ്ക്കു ശേഷം അറസ്റ്റിലായി- ഒപ്പം, കാമുകനും വാടക കൊലയാളിയും! യു.പിയിലെ ഗ്രേറ്റര്‍ നോയിഡയില്‍ ഒയാസിസ് വെനീഷ്യ ഹൈറ്റ്‌സ് എന്ന റിയല്‍ എസ്‌റ്റേറ്റ് കമ്പനിയുടെ മാനേജര്‍ ആയ രാജീവ് വര്‍മ്മയുടെ ഭാര്യ ശിഖ വര്‍മ്മയ്‌ക്കൊപ്പം കാമുകനും ജിം ട്രെയിനറുമായ രോഹിത് കശ്യപ്, സുഹൃത്ത് രോഹന്‍ കുമാറും എന്നിവരാണ് പിടിയിലായത്.

സുരാജ്പൂര്‍ മേഖലയിലെ ഒരു ബില്‍ഡിംഗ് സൈറ്റിനു മുന്നില്‍ കഴിഞ്ഞ മാസം 23 നായിരുന്നു രാജീവ് വര്‍മ്മയ്ക്കു നേരെയുള്ള വധശ്രമം. ജോലി കഴിഞ്ഞു മടങ്ങാന്‍ ഇറങ്ങവേ, ബൈക്കില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ രണ്ടു പേര്‍ രാജീവിനു നേരെ നിറയൊഴിക്കുകയായിരുന്നു. വര്‍മ്മ മരിച്ചെന്ന് കൊലയാളികള്‍ കരുതിയെങ്കിലും ഓടിക്കൂടിയവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് അദ്ദേഹം രക്ഷപ്പെട്ടു. ശരീരത്തില്‍ തറച്ചിരുന്ന നാല് വെടിയുണ്ടകളും ശസ്ത്രക്രിയയിലൂടെ നീക്കി.

പൊലീസ് അന്വേഷണം ആദ്യമൊക്കെ ഇഴഞ്ഞുനീങ്ങിയെങ്കിലും ശിഖയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് ഇവരുടെ മൊബൈലിലേക്ക് എത്തുന്ന കാളുകള്‍ നിരീക്ഷണ വിധേയമാക്കുകയായിരുന്നു. അതു കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് രാജീവ് വര്‍മ്മയെ കൊലപ്പെടുത്താനുള്ള ഭാര്യയുടെ ഗൂഢപദ്ധതി പുറത്ത് കൊണ്ടുവന്നത്.

ശിഖ പതിവായി വ്യായാമത്തിനു പോയിരുന്ന ലേഡീസ് ജിമ്മിലെ പരിശീലകനായിരുന്നു രോഹിത് കശ്യപ്. ജിമ്മില്‍ ശിഖയുടെ ശരീരസൗന്ദര്യം കണ്ട് മോഹിച്ചുപോയ രോഹിത് പതിയെപ്പതിയെ ശിഖയുമായി അടുത്തു. അരോഗദൃഢഗാത്രനായ രോഹിതിന്റെ സാമീപ്യം ശിഖയെയും കൊതിപ്പിച്ചുകൊണ്ടിരുന്നു. ഒരു വര്‍ഷത്തോളം രഹസ്യമായി കൊണ്ടുനടന്ന പ്രണയത്തിനൊടുവിലാണ്, ഭര്‍ത്താവിനെ ഒഴിവാക്കി രോഹിതുമായി ഒരുമിച്ചു താമസിക്കാന്‍ ശിഖ പദ്ധതി തയ്യാറാക്കിയത്.

വാടകക്കൊലയാളിയെ ഉപയോഗിച്ച് രാജീവ് വര്‍മ്മയെ കൊലപ്പെടുത്തി, രോഹിതിനൊപ്പം ജീവിക്കാനായിരുന്നു പദ്ധതി. ഭര്‍ത്താവിനെ വെടിവച്ച് കൊല്ലാന്‍ ക്വട്ടേഷന്‍ തുക 1.20 ലക്ഷം രൂപ. കൃത്യം നിര്‍വഹിക്കാന്‍ രോഹിത് കണ്ടെത്തിയത് അടുത്ത സുഹൃത്തിനെത്തന്നെ. ശിഖയുടെ ടെലിഫോണ്‍ കാളുകളില്‍ നിന്ന് കഥയുടെ ഏകദേശരൂപം വ്യക്തമായ പൊലീസ് മൂവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ രഹസ്യം വെളിപ്പെട്ടു. ശസ്ത്രക്രിയയ്ക്കു ശേഷം രാജീവ് വര്‍മ്മ വീട്ടില്‍ സുഖം പ്രാപിച്ചു വരുന്നു.

Readers Comment

Add a Comment