Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 12:20 am
  • 14th May, 2026
  • Overcast Clouds
27.82°C27.82°C
  • Humidity: 89 %
  • Wind: 0.57 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumFIR,alchohol making,fraudulent,business,police arrest,i2inews

തിരുവനന്തപുരം: വ്യാജവാറ്റുചാരായവും, വാറ്റ് നിർമ്മിക്കുന്നതിനുള്ള കോടയും മറ്റു വസ്തുക്കളുമായി ഒരാളെ പൂന്തുറ പൊലീസ് പിടികൂടി. മുട്ടത്തറ വില്ലേജിൽ പുത്തൻ പള്ളി വാർഡിൽ  ബദരിയ നഗർ പള്ളിക്ക് സമീപം താമസിക്കുന്ന അബ്ദുൾ സലാം (47) ആണ് പിടിയിലായത്.ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് ബിവറേജ് ഷോപ്പുകൾ അടച്ചതിനാൽ വൻ തുകയ്ക്ക് രഹസ്യ വിൽപ്പന നടത്തുന്നതിനായി ചാരായം വാറ്റുന്നതിനിടയിലാണ് ഇയാളെ പൊലീസ് പിടികൂടിയത്. 

വീടിൻ്റെ ടെറസിൽ അതീവ രഹസ്യമായി ഗ്യാസ് സിലിണ്ടർ, പ്രഷർകുക്കർ, വാറ്റാനുപയോഗിക്കുന്ന മറ്റു വസ്തുക്കൾ എന്നിവ ഉപയോഗിച്ചാണ്  ചാരായവാറ്റ് നടത്തിയിരുന്നത്. പ്ലാസ്ററിക് കുപ്പികളിൽ നിറച്ച വാറ്റ് ചാരായവും, 20 ലിറ്റർ കോടയും ഇയാളിൽ നിന്ന് പിടികൂടി. പൂന്തുറ എസ്.എച്ച്.ഓ സജികുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന്  ഇയാളുടെ വീട്ടിൽ പോലീസ് സംഘം പരിശോധനക്കെത്തുമ്പോൾ ഇയാൾ ചാരായ വാറ്റിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു.

ശംഖുമുഖം അസിസ്റ്റൻ്റ് കമ്മീഷണർ ഐശ്വര്യ ധോഗ്രെയുടെ നേതൃത്വത്തിൽ പൂന്തുറ എസ്.എച്ച്.ഓ സജികുമാർ ബി.എസ് ,എസ്.ഐ ബിനു.ആർ, ക്രൈം എസ്.ഐ അശോകൻ,അഡീഷണൽ എസ്.ഐ സുരേഷ് കുമാർ, എ.എസ്.ഐ സുധീർ, സിവിൽ പോലീസ് ഓഫീസർമാരായ മനു, വിമൽ പ്രഭാകർ എന്നിവരാണ് അറസ്റ്റിനും അന്വേഷണത്തിനും ഉണ്ടായിരുന്നത്.

Readers Comment

Add a Comment