Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:11 am
  • 28th June, 2026
  • Clear Sky
23.58°C23.58°C
  • Humidity: 97 %
  • Wind: 0.66 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
murder

കൊല്ലം കുണ്ടറയിൽ അന്യസംസ്ഥാന തൊഴിലാളി മലയാളിയായ ഭാര്യയെ കോടാലിയ്ക്ക് തലയ്ക്ക് വെട്ടിക്കൊന്നു . വെള്ളിമൺ ചെറുമൂട് ശ്രീശിവൻ മുക്ക് കവിതാ ഭവനത്തിൽ കവിതയാണ് ( 28 ) കൊല്ലപ്പെട്ടത് . സംഭവത്തിൽ ഭർത്താവ് പശ്ചിമബംഗാൾ സ്വദേശി ദീപക്കിനെ ( 32 ) കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു . ഇന്നലെ  രാത്രിയിലായിരുന്നു സംഭവം . മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അമ്മ  സരസ്വതിക്കും വെട്ടേറ്റു . കവിതയുടെ മക്കൾ ഒമ്പതും  ഏഴും വയസ് പ്രായമുള്ള രശ്മിയും കാശിനാഥും വീട്ടിൽ ഉണ്ടായിരുന്നു . ഇവരുടെ നിലവിളികേട്ട് അയൽ വാസികൾ എത്തുമ്പോൾ തല തകർന്ന് രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു കവിത .
നാട്ടുകാർ അറിയിച്ചത് അനുസരിച്ച് പൊലീസ് എത്തിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത് . കുണ്ടറ താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . കവിതയുടെ ഫോൺവിളികൾ ചോദ്യം ചെയ്തശേഷമാണ് കോടാലികൊണ്ട് വെട്ടിയതെന്നാണ് പൊലീസ് നൽകുന്ന വിവരം . ഇരുവരും കുണ്ടറയിലെ കശുവണ്ടി ഫാക്ടറിയിൽ ജോലി ചെയ്യുന്നതിനിടെ പത്തുവർഷം മുമ്പാണ് പ്രണയിച്ച് വിവാഹം കഴിച്ചത് . പിന്നീട് കവിതയുടെ വീട്ടിലാണ് താമസിച്ചിരുന്നത് . ദീപക് കുണ്ടറയിലും പരിസരത്തും കൂലിപ്പണിയും നിർമ്മാണ ജോലികളും ചെയ്തുവരികയായിരുന്നു . കൊലപാതകത്തിന് ശേഷം രക്ഷപെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് .

Readers Comment

Add a Comment