Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഇരുപത്തൊന്നുകാരനെ കൊന്നു കഷ്ണങ്ങളാക്കി സംഭവത്തിൽ സ്വവർഗ്ഗാനുരാഗികളായ യുവതികൾ പോലീസ് പിടിയിൽ.
അൽഗാർവ് സ്വദേശികളായ മരിയ മാൽവേര ( 19 ) മരിയാന ഫോൻസെക ( 23 ) എന്നിവരെയാണ് പോർച്ചുഗീസ് പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് - ചെയ്തത് . അൽഗാർവിലെ ഒരു ഹോട്ടലിലെ ജീവനക്കാരനായ ഡിയോഗോഗോൺസാൽവസിനെ ( 21 ) യാണ് ഇരുവരും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തിയത് . കൊലപാതകത്തിന് ശേഷം മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിക്കുകയും ചെയ്തു . കഴിഞ്ഞ മാർച്ച് 27 ന് അൽഗാർവിന്റെ സമീപപ്രദേശങ്ങളിൽനിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതോടെയാണ് അതിക്രൂരമായ കൊലപാതകത്തെക്കുറിച്ച് പുറംലോകമറിയുന്നത്.
കൊല്ലപ്പെട്ട ഡിയോഗോയുടെ ബാങ്ക് അക്കൗണ്ടിലെ പണം തട്ടിയെടുക്കാനാണ് കൊലപാതകം നടത്തിയതെന്നാണ് സൂചന.
സംഭവം ഇങ്ങനെയാണ് : സുരക്ഷ ജീവനക്കാരിയായ മാൽവേരയും നഴ്സായ ഫോൻസെകയും സ്വവർഗാനുരാഗികളും ഇരുവരും പ്രണയത്തിലായിരുന്നു . ഫോൻസെകയുമായി ബന്ധം സ്ഥാപിക്കുന്നതിന് മുൻപ് മാൽവേരയ്ക്ക് ഡിയോഗോയുമായും അടുപ്പമുണ്ടായിരുന്നു . ഇതിനിടെയാണ് അമ്മയുടെ മരണത്തിന്റെ നഷ്ടപരിഹാരമായി 60000 പൗണ്ട് ( ഏകദേശം 56 ലക്ഷത്തോളം രൂപ ) ഡിയോഗോയ്ക്ക് ലഭിച്ചത് . ഇക്കാര്യമറിഞ്ഞ മാൽവേര ഡിയോഗോയിൽനിന്ന് ഈ പണം എങ്ങനെയും കൈക്കലാക്കാൻ തീരുമാനിക്കുകയായിരുന്നു .
തുടർന്ന് , മാർച്ച് 20 ന് ഡിയോഗോ മാൽവേരയുടെ വീട്ടിലെത്തുകയും ഇരുവരും ഒട്ടേറെ സമയം ഒരുമിച്ചു ചിലവഴിക്കുകയും ചെയ്തു . ഇതിനിടെ ഒരുമിച്ച് നൃത്തം ചെയ്യുന്നതിനിടെയാണ് മാൽവേര യുവാവിനെ കൊലപ്പെടുത്തിയത് . നൃത്തത്തിനിടെ കസേരിയിൽ ഇരുത്തിയ ഡിയോഗോയെ കെട്ടിയിടുകയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു . തുടർന്ന് ഫോൻസെകയുടെ സഹായത്തോടെ മൃതദേഹം കഷണങ്ങളാക്കി , മൊബൈൽ ഫോണിന്റെ ലോക്ക് തുറന്ന് അക്കൗണ്ട് വഴി പണം തട്ടിയെടുക്കാൻ വിരലുകളും കൈപ്പത്തിയും മുറിച്ചുമാറ്റി.
തുടർന്ന് മാർച്ച് 20 മുതൽ 25 വരെയുള്ള ദിവസങ്ങളിലാണ് മൃതദേഹം പല കഷണങ്ങളാക്കി മുറിച്ച് പലയിടത്തായി ഉപേക്ഷിക്കുകയും ചെയ്തു . അൽഗാർവിന് സമീപത്തെ ടാവിരയിൽനിന്നാണ് ഡിയോഗോയുടെ തല കണ്ടെത്തിയത് . ഉദരവും മറ്റുചില ശരീര ഭാഗങ്ങളും ഒന്നരമണിക്കൂർ ദൂരം യാത്രചെയ്താൽ എത്തുന്ന സാഗ്രസിലും കണ്ടെത്തി . മൂർച്ചയേറിയ വാൾ ഉപയോഗിച്ചാണ് ഇരുവരും മൃതദേഹം കഷണങ്ങളാക്കി മുറിച്ചുമാറ്റിയതെന്നും പോലീസ് പറഞ്ഞു . പ്രതികളെ കോടതിയിൽ ഹാജരാക്കുകയും റിമാൻഡ് ചെയ്ത് ജയിലിലേക്ക് മാറ്റിയെന്നും പോലീസ് അറിയിച്ചു.
23.58°C








