Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:42 am
  • 27th September, 2026
  • Scattered Clouds
24.11°C24.11°C
  • Humidity: 95 %
  • Wind: 0.77 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

എട്ടു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നു കേസിൽ 19 കാരൻ അറസ്റ്റിൽ. ബിഹാര്‍ സ്വദേശിയും നോയിഡ സലര്‍പുരില്‍ താമസക്കാരനുമായ ജീത്തു എന്ന യുവാവിനെയാണ് നോയിഡ പോലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തത്. പീഡനത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി പി ജി ഐ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ഉത്തര്‍പ്രദേശിലെ നോയ്ഡയിലാണ് സംഭവം.  കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതൃസഹോദരിയുടെ മകനാണ് പ്രതി. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബവും പ്രതിയും തൊട്ടടുത്ത വീടുകളിലാണ് താമസിച്ചിരുന്നതെന്നും ഇതിനിടെയാണ് ക്രൂരമായ പീഡനം നടത്തിയതെന്നും നോയിഡ പോലീസ് അറിയിച്ചു. കൊലപാതക കുറ്റത്തിന് പുറമെ ബലാത്സംഗത്തിനും പോക്‌സോ നിയമപ്രകാരവും പ്രതിക്കെതിരെ കേസെടുത്തു.

Readers Comment

Add a Comment