Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഗള്‍ഫില്‍നിന്നും നാട്ടിലെത്തിയ പ്രവാസിക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് വ്യാജപ്രചാരണം നടത്തിയ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. തിരുവനന്തപുരം ചിറ്റിയൂര്‍ക്കോട് സ്വദേശികളായ മധു (50), രാമചന്ദ്രന്‍നായര്‍ (57), രാജേന്ദ്രന്‍നായര്‍ (59), രാധാകൃഷ്ണന്‍ (56) എന്നിവരെയാണ് മലയിന്‍കീഴ് പൊലീസ് അറസ്റ്റ് ചെയ്‌തത് .ചിറ്റിയൂര്‍ക്കോട് സ്വദേശിയായ പ്രവാസി കഴിഞ്ഞ 12ന് നാട്ടിലെത്തിയെന്നിരിക്കെ ഏപ്രില്‍ ഒന്നാം തീയതി ഫൂൾ ആക്കാൻ ഉദ്ദേശിച്ചു കൊണ്ട് ഇവര്‍ പ്രവാസിയുടെ ബന്ധുക്കളെ വിളിച്ച് തെറ്റായ വിവരം അറിയിക്കുകയായിരുന്നു.
എന്നാൽ ഇദ്ദേഹം ആരോഗ്യപ്രവര്‍ത്തകര്‍ നൽകിയ നിർദ്ദേശമനുസരിച്ച് നാട്ടിൽ എത്തിയ അന്നുമുതല്‍ വീട്ടില്‍ നിരീക്ഷണത്തിൽ കഴിയുകയാണ്. ബുധനാഴ്ച്ച രാവിലെയാണ് പ്രവാസിയുടെ ബന്ധുക്കളെ ഫോണില്‍ വിളിച്ച് കൊറോണ സ്ഥിരീകരിച്ചതായി പ്രതികള്‍ പറയുന്നത്.തുടർന്ന് ബന്ധുക്കള്‍ ഇതറിയുകയും വീട്ടുകാരെ ബന്ധപ്പെടുകയും ഉണ്ടായി. പ്രതികളുടെ ഇത്തരത്തിലുള്ള പെരുമാറ്റം തനിക്കും മറ്റുള്ളവര്‍ക്കും കടുത്ത മനസികാഘാതമാണ് ഉണ്ടാക്കിയതെന്നുള്ള പ്രവാസിയുടെ പരാതിയിലാണ് പൊലീസ് നടപടി സ്വീകരിച്ചത്.
36.68°C








