Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 12:19 am
  • 14th May, 2026
  • Overcast Clouds
27.82°C27.82°C
  • Humidity: 89 %
  • Wind: 0.57 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum


ലൈംഗികബന്ധത്തിന് നിർബന്ധിച്ചപ്പോൾ പ്രകോപിതയായ ഭാര്യ ഭർത്താവിന്റെ ജനനേന്ദ്രിയത്തിൽ ആഞ്ഞുചവിട്ടി ,ഭർത്താവ് തൽക്ഷണം മരിച്ചു.സുള്ള്യ സ്വദേശി ഉമേഷ് (45 ) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ടു ഭാര്യ മടിക്കേരി സ്വദേശിനി നിർമ്മലയെ (35 ) പൊലീസ് അറസ്റ്റുചെയ്തു.
സുള്ള്യയിലെ സ്വകാര്യസ്ഥാപനത്തിൽ ഡ്രൈവറായ ഉമേഷ് ലൈംഗികബന്ധത്തിൽ  താല്പര്യം കാണിക്കുന്നില്ലെന്നാരോപിച്ചു ഭാര്യയുമായി നിരന്തരം വഴക്കിടാറുണ്ടായിരുന്നു എന്ന് ബന്ധുക്കളും നാട്ടുകാരും പറഞ്ഞു. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ ബന്ധുക്കൾ ഇടപെട്ട്‌ ഒത്തുതീർപ്പാക്കാൻ ശ്രമംനടത്തിവരികയായിരുന്നു.

ഭാര്യയുടെ അവഗണന കാരണം ദാമ്പത്യജീവിതംമുന്നോട്ടുകൊണ്ടുപോകാനാകുന്നില്ലെന്ന്‌ ബന്ധുക്കളോട്  ഉമേഷ് പറഞ്ഞിരുന്നതായി പൊലീസ്  അറിയിച്ചു.കഴിഞ്ഞ ദിവസം രാത്രി വഴക്കിനിടെ നിർമല ഉമേഷിന്റെ ജനനേന്ദ്രിയത്തിൽ ചവിട്ടുകയായിരുന്നു.കുഴഞ്ഞുവീണ ഉമേഷ് തൽക്ഷണം മരിച്ചു. സംഭവത്തിന് ശേഷം രക്ഷപെടാൻ ശ്രമിച്ച നിർമ്മലയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Readers Comment

Add a Comment