Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 12:22 am
  • 14th May, 2026
  • Overcast Clouds
27.82°C27.82°C
  • Humidity: 89 %
  • Wind: 0.57 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumFIR,aprilfool,covid19,fakemessage,police,strictrule,pune,i2inews

ഏപ്രിൽ ഒന്നിന് കോവിഡ് 19 നുമായി ബന്ധപ്പെട്ട വ്യാജ സന്ദേശം പ്രചരിപ്പിച്ചാൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് പൂനെ പോലീസ്.സമൂഹമാധ്യമങ്ങൾ വഴി വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവരെ ഐപിസി 188 പ്രകാരമാണ്  കേസെടുക്കുക. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ ആറ് മാസം വരെ തടവോ ആയിരം രൂപ പിഴയോ ഇവ രണ്ടും ഒരുമിച്ചോ ശിക്ഷയായി ചുമത്തുമെന്നും അധികൃതര്‍ അറിയിച്ചു. 

ലോക്ക് ഡൗണിനെ കുറിച്ചോ, കൊറോണയെ കുറിച്ചോ വ്യാജ അറിയിപ്പുകളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കരുത്. ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിക്കാനും ലോക്ക് ഡൗണ്‍ സംവിധാനം തകരാറിലാക്കാനും അത് കാരണമാകുമെന്നാണ് പൂനെ സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ നാരായണ്‍ ഷിര്‍ഗോണ്‍കര്‍ വ്യക്തമാക്കിയത്. പൂനെ പോലീസ് പുറത്തിറക്കിയ ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. 

Readers Comment

Add a Comment