Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
യുവതിയെ കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തിൽ കുറ്റം സമ്മതിച്ച് ഭർത്താവ്. പോത്തൻകോടാണ് നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. യുവതിയുടെ മൃതദേഹ പരിശോധനയിൽ സംശയം തോന്നിയ പോലീസ് ഓട്ടോ ഡ്രൈവറായ ഭർത്താവ് ആദർശിനെ വിളിച്ചു ചോദ്യം ചെയ്തതോടെയാണ് പ്രതി കുറ്റസമ്മതം നടത്തിയത്. വേറ്റിനാട് ഐക്കുന്നം ശിവാലയം വീട്ടിൽ രാജേന്ദ്രൻ - ലീന ദമ്പതികളുടെ മൂത്തമകൾ രാകേന്ദുവാണ് കൊല്ലപ്പെട്ടത് . ഈ മാസം 23ന് ആയിരുന്നു സംഭവം . സ്കൂൾ പഠനകാലത്തെ പ്രണയത്തിലായ ഇവർ കഴിഞ്ഞ ജനുവരിയിലാണ് വിവാഹിതരായത് . രണ്ട് ജാതിയിൽപ്പെട്ടവരായതിനാൽ രാകേന്ദുവിന്റെ വീട്ടുകാർക്ക് എതിർപ്പായിരുന്നു . രാകേന്ദു നീറമൺകര എൻ . എസ് . എസ് കോളേജിൽ അവസാന വർഷ ഡിഗ്രിക്ക് പഠിക്കവെയാണ് ആദർശ് കൂട്ടിക്കൊണ്ടുപോയി വിവാഹം ചെയ്തത്. ആദർശിന്റെ മദ്യപാനത്തെ ചൊല്ലി ഇവർക്കിടയിൽ പ്രശ്നങ്ങളുണ്ടായിരുന്നു . സംഭവദിവസം ആദർശ് വീട്ടിലിരുന്ന് മദ്യപിച്ചു . അതേചൊല്ലി വഴക്കായതോടെ മുറിയിലുണ്ടായിരുന്ന കമ്പിപ്പാര എടുത്ത് അടിച്ചു . നിലവിളി പുറത്ത് വരാതിരിക്കാൻ വായ് പൊത്തിപ്പിടിച്ചു . കുപ്പിയിൽ അവശേഷിച്ച മദ്യം വായിലേക്ക് ഒഴിച്ചു . അബോധാവസ്ഥയിലായ രാകേന്ദുവിനെ കിടപ്പുമുറിയിലെ ഫാനിൽ മുണ്ടിൽ കെട്ടിത്തൂക്കി . അതിനുശേഷം അതേമുറിയിൽ കിടന്നുറങ്ങി . പിറ്റേന്ന് രാവിലെ 10 മണിയോടെ , രാകേന്ദു ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് ബന്ധുക്കളെ ധരിപ്പിച്ചു . മൃതദേഹം അഴിച്ചെടുത്ത് മെഡിക്കൽകോളേജ് ആശുപത്രിയിലെത്തിച്ചു . തൂങ്ങിമരിച്ചെന്നാണ് വെളിപ്പെടുത്തിയത് . മൃതദേഹ പരിശോധനയിൽ രാകേന്ദുവിന്റെ ശരീരത്തിൽ മർദ്ദനത്തിന്റെ പാടുകൾ കണ്ടെത്തി . ഇതോടെയാണ് പോലീസ് ആദർശിനെ ചോദ്യം ചെയ്തത്.
27.82°C








