Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ജാര്‍ഖണ്ഡില്‍ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഉറ്റസുഹൃത്തും കൂട്ടുകാരും ചേർന്ന് പീഡനത്തിനിരയാക്കി. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അടുത്ത സുഹൃത്ത് ഉള്‍പ്പെടെ ഒന്‍പത് പേരെ പോലീസ് അറസ്റ്റുചെയ്തു. ഹോസ്റ്റല്‍ പൂട്ടിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി രക്ഷിതാവിനെ വിളിച്ച് വിവരം പറഞ്ഞെങ്കിലും പെണ്‍കുട്ടിയുടെ പിതാവിന് സമയത്ത് എത്തിച്ചേരാന്‍ കഴിഞ്ഞില്ല. ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടി അടുത്ത സുഹൃത്തിന്റെ സഹായം തേടുകയായിരുന്നു. ലോക്ക് ഡൗണ്‍ ആയതിനാല്‍ ദേശീയ പാതയിലൂടെ പോകുന്നത് അപകടമാണെന്ന് പെണ്‍കുട്ടിയെ ധരിപ്പിച്ച പ്രതി ആള്‍സഞ്ചാരമില്ലാത്ത മറ്റൊരു വഴിയിലൂടെ യാത്ര തിരിക്കുകയായിരുന്നു. വഴിയില്‍ വെച്ച് പ്രതിയുടെ മറ്റ് സുഹൃത്തുക്കളെ കാറില്‍ വിളിച്ച് കയറ്റുകയും വിജനമായ സ്ഥലത്ത് വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്‌തെന്നാണ് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയത്. പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
27.82°C








