Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഡൽഹി നിർഭയ കേസ് പ്രതികളെ നാളെ രാവിലെ തൂക്കിലേറ്റും.ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതികളുടെ ഹർജികൾ ദില്ലി പട്യാല ഹൗസ് കോടതി തള്ളിയതിനു പിന്നാലെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള മുകേഷ് സിംഗിന്‍റെയും അക്ഷയ് സിംഗ് ഠാക്കൂറിന്‍റെയും ഹർജികളും കോടതി തള്ളി.തുടർന്ന്,മരണവാറന്‍റ് സ്റ്റേ ചെയ്യാനാകില്ലെന്നും ദില്ലി കോടതി വ്യക്തമാക്കി.
വധ ശിക്ഷ നടപ്പാക്കുന്നത് നീട്ടി വെക്കണമെന്നും,കൂട്ട ബലാത്സംഗം നടന്ന ഡിസംബർ പതിനാറിന് ദില്ലിയിൽ ഉണ്ടായിരുന്നില്ലെന്നും,സംഭവം നടന്നതിന്‍റെ അടുത്ത ദിവസം തന്നെ രാജസ്ഥാനിൽ നിന്നാണ് അറസ്റ്റ് ചെയ്തതെന്നും അതിനാൽ ഇതിൽ നിരപരാധിയാണെന്നുമായിരുന്നു മുകേഷ് സിംഗ് ഉയർത്തിയ വാദം.കുറ്റം ചെയ്യുമ്പോൾ പ്രായപൂർത്തിയായിട്ടില്ലെന്നും ശിക്ഷയിൽ ഇളവ് വേണമെന്നുമാണ് പവൻ ഗുപ്‌ത ആവശ്യപ്പെട്ടത്.
എന്നാൽ സുപ്രീം കോടതിയുടെ ആറംഗ ബഞ്ചാണ് തിരുത്തൽ ഹര്‍ജി തള്ളിയത്. ഈ ആവശ്യം ഉന്നയിച്ചുള്ള ഹർജി ജനുവരി 20നും പുനർപരിശോധനാ ഹർജി ജനുവരി 31നും സുപ്രീംകോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഈ വിധിക്കെതിരെ തിരുത്തല്‍ ഹര്‍ജിയുമായി പവന്‍ ഗുപ്‍ത സുപ്രീംകോടതിയെ വീണ്ടും സമീപിച്ചത്. എല്ലാ ഹർജികളും തള്ളിയതോടെ നിയമപരമായുള്ള എല്ലാ പഴുതുകളും അടഞ്ഞു.
മൂന്ന് തവണ വധശിക്ഷ നടപ്പാക്കേണ്ട തീയ്യതി മാറ്റിവെച്ചതിനൊടുവിൽ കുറ്റവാളികളെ നാളെ പുലർച്ചെ അഞ്ചരക്ക് തിഹാർ ജയിലിൽ തൂക്കിലേറ്റും. കഴിഞ്ഞ ദിവസം ആരാച്ചാര്‍ പവൻ കുമാര്‍ ജയിലിൽ ഡമ്മി പരീക്ഷണവും പൂര്‍ത്തിയാക്കിയിരുന്നു.സിസിടിവി നിരീക്ഷണത്തോടു കൂടി തീഹാര്‍ ജയിലിൽ പ്രത്യേകം സെല്ലുകളിലാണ് നാല് കുറ്റവാളികളെയും പാര്‍പ്പിച്ചിരിക്കുന്നത്.
2012 ഡിസംബര്‍ 16നാണ് ദില്ലിയിൽ 23 കാരിയായ പാരാ മെഡിക്കൽ വിദ്യാർത്ഥിയെ ഇവര്‍ കൂട്ടബലാൽസംഗത്തിന് ഇരയാക്കിയത്.ലോകത്തെ നടുക്കിയ ഈ സംഭവത്തിൽ അടിവര ഇട്ടുകൊണ്ട് നാളെ രാവിലെ പ്രതികളെ തൂക്കിലേറ്റും.
23.58°C








