Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പാലക്കാട് മുതലമടയിൽ പതിനേഴുകാരിയായ ആദിവാസി പെൺകുട്ടിയെ കൊന്ന് കിണറ്റിൽ തള്ളിയ കേസിൽ കാമുകൻ അറസ്റ്റിൽ. പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും കൊലപാതകം തന്നെ ആണെന്നും പോലീസ് കണ്ടെത്തി. ഈ മാസം 11 നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പെൺകുട്ടിയുമായി പ്രണയത്തിലായിരുന്ന യുവാവ് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് പെൺകുട്ടിയെ വീടിന് കുറച്ചകലെയുള്ള തെങ്ങിൻതോപ്പിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ശാരീരീരിക ബന്ധത്തിന് നിർബന്ധിച്ചപ്പോൾ വഴങ്ങാത്ത പെൺകുട്ടിയെ പീഡിപ്പിച്ചശേഷം കിണറ്റിലേക്ക് തള്ളി എന്നാണ് പോലീസ് പറയുന്നത്. കിണറ്റിൽ ജഡം കണ്ടെത്തിയ ശേഷം നാട്ടുകാരാണ് പോലീസിനെ അറിയിക്കുന്നത്. പെൺകുട്ടി പ്ലസ് ടു വിദ്യാർത്ഥിനിയായിരുന്നു. യുവാവ് പ്രായപൂർത്തിയാകാൻ രണ്ട് മാസം മാത്രമേ ബാക്കിയുള്ളൂ.
27.82°C








