Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:17 am
  • 28th June, 2026
  • Clear Sky
23.58°C23.58°C
  • Humidity: 97 %
  • Wind: 0.66 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumFIR,nirbhaya case,supreme court,i2inews

നിർഭയ എന്ന പെൺകുട്ടി അതിക്രൂരമായി കൊല്ലപ്പെട്ടിട്ടു ഏഴു വർഷം തികയുന്നു.പ്രതികളുടെ നിരന്തരമായുള്ള ഹർജികൾ തൂകുകയറിന്റെ അകലം കൂട്ടി.എന്നാൽ ഹർജികൾ എല്ലാം തള്ളിയതിന് പിന്നാലെ നിർഭയ കേസിലെ നാലു പ്രതികൾക്കും വധശിക്ഷ സുപ്രീം കോടതി ശരിവെച്ചു. നേരത്തെ മൂന്നു പ്രാവശ്യം പ്രതികള്‍ക്ക് മരണവാറണ്ട് പുറപ്പെടുവിച്ചിരുന്നെങ്കിലും ഓരോരുത്തരായി രാഷ്ട്രപതി രാംനാഥ് കോവിന്ദിനു ദയാഹര്‍ജിയും കോടതിയില്‍ ഹര്‍ജിയും സമര്‍പ്പിച്ചതോടെ വധശിക്ഷ നടപ്പാക്കാൻ സാധിച്ചിരുന്നില്ല .നിശ്ചയിച്ച പുതിയ തിയതി എന്ന നിലയിലും,നിയമപരമായ എല്ലാ സാധുതകളും അവസാനിച്ച പക്ഷം മാര്‍ച്ച് 20 ന് പുലര്‍ച്ചെ 5.30ന് ആണ് നാല് പ്രതികളുടെയും വധശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചിരിക്കുന്നത്.

പ്രതികളായ മുകേഷ് കുമാര്‍ സിങ് (32), പവന്‍ ഗുപ്ത (25), വിനയ് ശര്‍മ (26), അക്ഷയ്കുമാര്‍ സിങ് (31) എന്നിവരെയാണ് ഒരുമിച്ച് തൂക്കിലേറ്റുന്നത്.മീററ്റ് സ്വദേശിയായ പവന്‍ ജല്ലാദാണ് നിര്‍ഭയ കേസ് പ്രതികളുടെ ആരാച്ചാര്‍.ഡൽഹി തീഹാർ ജയിലിൽ പവന്‍ ജല്ലാദ് എത്തുന്നതോടെ അവസാനഘട്ട നടപടികളിലേക്കും,ഡമ്മി പരീക്ഷണവും നടത്തും.

 

 

Readers Comment

Add a Comment